Home Featured കാതൽ’ ഒടിടിയിലേക്ക്

കാതൽ’ ഒടിടിയിലേക്ക്

by admin

ഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് കാതല്‍. തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടി. ഒരു സൂപ്പര്‍ താരം ഇത്തരമൊരു കഥാപാത്രത്തിലെത്തിയത് ആയിരുന്നു സിനിമയുടെ പ്രധാന വിജയവും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക ആയിരുന്നു നായിക. റിലീസ് ചെയ്ത് അന്‍പതോളം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാതല്‍ ഒടിടിയില്‍ എത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം കാതൽ ദ കോർ ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ജനുവരി 5നാകും സ്ട്രീമിം​ഗ് എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നുതന്നെ വന്നിട്ടില്ല. അതേസമയം, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലുള്ളവർക്ക് വാടകയ്ക്ക് കാതൽ കാണാനുള്ള അവസരം ആമസോൺ ഒരുക്കിയിട്ടുണ്ട്.  

2023 നവംബർ 23ന് ആയിരുന്നു കാതൽ തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ, ഓമനയായാണ് ജ്യോതിക വേഷമിട്ടത്. സ്വവർ​ഗാനുരാ​ഗിയായ ഭർത്താവിനൊപ്പം ജീവിച്ച ഭാര്യയായി ജ്യോതികയും തന്റെ വ്യക്തിത്വം തുറന്നുപറയാൻ സാധിക്കാതെ ഉഴലുന്ന ആളായി മമ്മൂട്ടിയും ​ഗംഭീര പ്രകടം കാഴ്ചവച്ചു. മനുഷ്യമനസിന്റെ മാനസിക സംഘർഷങ്ങളുടെ നേർസാക്ഷ്യം കൂടിയായി കാതൽ മാറുക ആയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയരുന്നു. 

അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ബസൂക്ക, ടര്‍ബോ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ഒപ്പം തെലുങ്ക് സിനിമ യാത്ര 2വും റിലീസിന് ഒരുങ്ങുകയാണ്. 2024 ഫെബ്രുവരിയില്‍ ഈ ചിത്രം തിയറ്ററില്‍ എത്തും. 

You may also like

error: Content is protected !!
Join Our WhatsApp Group