Home Featured കര്‍ണാടകയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ധന

കര്‍ണാടകയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ധന

by admin

ബംഗളൂരു: കഴിഞ്ഞ വർഷം കർണാടകയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കാനെത്തിയവരുടെ എണ്ണത്തില്‍ വൻ വർധന. 2022ല്‍ 18.27 കോടി വിനോദസഞ്ചാരികളാണ് കർണാടക സന്ദർശിച്ചതെങ്കില്‍ 2023ല്‍ അത് 28.48 കോടിയായി ഉയർന്നു. കോവിഡ് കാലത്തിന് ശേഷമുള്ള റിവഞ്ച് ടൂറിസം ആശയവും കർണാടക സർക്കാർ വനിതകള്‍ക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്ര അടക്കമുള്ള കാരണങ്ങളുമാണ് ടൂറിസ്റ്റുകളുടെ വർധനവിന് പിന്നില്‍.

സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു. കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാൻ തങ്ങള്‍ ശ്രമിച്ചതായി ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. വി. രാംപ്രസാദ് മനോഹർ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും വാട്ടർ സ്പോർട്സ് സംവിധാനങ്ങള്‍ ഒരുക്കിവരുകയാണ്. റോപ് വേകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള ഇടങ്ങള്‍ എന്നിവയും വികസിപ്പിച്ചുവരുന്നു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതി ആരംഭിച്ച ശേഷം ടൂറിസ്റ്റുകളുടെ, വിശേഷിച്ചും തീർഥാടന സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവുണ്ടായതായി കർണാടക ടൂറിസം സൊസൈറ്റി പ്രതിനിധി ജി.കെ. ഷെട്ടി പറഞ്ഞു. കോവിഡിന് മുമ്ബുള്ള നില കണക്കിലെടുത്താല്‍ ടൂർ ഓപറേറ്റർമാരുടെ ബിസിനസില്‍ 10 മുതല്‍ 15 ശതമാനം വരെ വർധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ ബി.ജെ.പി സമരത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് പൂട്ടിടാൻ ശ്രമം; പ്രവര്‍ത്തകര്‍ പിടിയില്‍

ബംഗളൂരു: കർണാടക സർക്കാറിനെതിരായ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസിന് പൂട്ടിടാനുള്ള ബി.ജെ.പി പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.

ബുധനാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസർക്കാറിനെതിരെ മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും എം.എല്‍.സിമാരും കർണാടകയില്‍നിന്നുള്ള ലോക്സഭ, രാജ്യസഭ എം.പിമാരും പ്രതിഷേധം നടത്തുന്നതിന് ബദലായാണ് ബി.ജെ.പി സമരം ബംഗളൂരുവില്‍ അരങ്ങേറിയത്. വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം.

ചില ബി.ജെ.പി നേതാക്കള്‍ വിധാൻ സൗധയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പൂട്ടിടാൻ നടത്തിയ ശ്രമം പൊലീസ് തടയുകയായിരുന്നു. വിധാൻ സൗധയിലേക്കുള്ള പ്രവേശന കവാടം പൊലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചു. ശ്രദ്ധനേടാനാണ് സിദ്ധരാമയ്യ ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പ കുറ്റപ്പെടുത്തി.

പ്രശ്നം പരിഹരിക്കാനല്ല സിദ്ധരാമയ്യ ശ്രമിക്കുന്നത്. വിഷയത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിന് പകരം എല്ലാ എം.എല്‍.എമാരെയും കൂട്ടി ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുകയാണെന്നും യെദിയൂരപ്പ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആർ. അശോക തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group