പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് അപകടശേഷം നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
ഏപ്രില്‍ 11ന് ഫ്ലാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നാല് തവണയായിരുന്നു കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് നാല് തവണയായിരുന്നു അപകടത്തില്‍ പെട്ടത്. ഇന്നലെ കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ട ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു. രണ്ട് ഡ്രൈവര്‍മാരെ ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകയും ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലില്‍ ആണ് നടപടി.തുടർച്ചയായ അപകടങ്ങളിൽ ഇന്നലെ ദുരൂഹത ആരോപിച്ചിരുന്നു .
എറണാകുളം ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ്;അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബെംഗളൂരു :എറണാകുളം ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ (12678) കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ് കുടുങ്ങി; പാളം തെറ്റാൻ വരെ സാ ധ്യതയുള്ള അപകടം സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിനെ തുടർന്ന് ഒഴിവായി.
ഹീലലിഗെയിൽ എത്തിയ പ്പോൾ പാളത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധയിൽപെട്ട സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ ഉടൻ നിർത്താൻ ആവശ്യപ്പെടുകയായി രുന്നു. പരിശോധനയിൽ അഞ്ചാമത്തെ കോച്ചിനടിയിൽ നിന്ന് ഇരുമ്പു ദണ്ഡ് കണ്ടെടുത്തു. അട്ടിമറി ശ്രമമാണോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ചൊവ്വ രാത്രി 7.40നാണു സംഭവം. തുടർന്ന് ട്രെയിൻ മജസ്റ്റിക് കെഎസ്ആർ സിറ്റി സ്റ്റേഷനി ലെത്താൻ ഒന്നേകാൽ മണിക്കൂ റോളം വൈകി.