കണ്ണൂര്‍: ചാനല്‍ ചര്ച്ച്കളില് തന്നെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കരെ കളളപണിക്കരെന്നും ആക്രി നിരീക്ഷകനെന്നും അവഹേളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ചു ചെറിയ ഉളളി തോലുപൊളിച്ച ചിത്രവുമായി ഫെയ്സ്ബുക്കിലൂടെ പരിഹാസമറുപടിയുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ശ്രീജിത്ത്പണിക്കരുടെപോസ്റ്റിന് ലൈക്കടിച്ചിരിക്കുന്നത്.
ഇതോടെ വൈറലായി മാറിയിരിക്കുകയാണ്ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച പോസ്റ്റില്‍ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കര്‍’ എന്ന സുരേന്ദ്രന്റെ പ്രയോഗത്തിനു പിന്നാലെയാണ് ശ്രീജിത്തിന്റെ ഈ പോസ്റ്റ് വന്നിരിക്കുന്നത്.
‘സുരേഷ് ഗോപിയെ തോല്പിക്കാന് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്ന് ചില ആക്രി നിരീക്ഷകന്മാരായ കള്ളപ്പണിക്കന്മാര് വൈകുന്നേരം ചാനല്‍ ചര്‍ച്ചകളില്‍ വന്നു പറയുന്നു’ എന്നായിരുന്നു കെ സുരേന്ദ്രന് പറഞ്ഞത്.
പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നത്.നുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നുമാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. സോഷ്യല്‍മീഡിയയില്‍ കെ.സുരേന്ദ്രനോട് അതൃപ്തിയുളള സംഘപരിവാര്‍ അനുകൂലികളും വിരോധികളും ഒരു പോലെ പ്രതികരിച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനോട്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇവിടെ വായിക്കാം…
പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല് വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ‘മൂന്ന് ഡസന്‍ സീറ്റ്’ എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!
പണിക്കര്‍