Home തിരഞ്ഞെടുത്ത വാർത്തകൾ റിലീസ് കഴിഞ്ഞ് വെറും മൂന്നാഴ്ച; നിവിൻ പോളി ചിത്രം ‘ബേബി ഗേള്‍’ ഒടിടിയിലേക്ക്!

റിലീസ് കഴിഞ്ഞ് വെറും മൂന്നാഴ്ച; നിവിൻ പോളി ചിത്രം ‘ബേബി ഗേള്‍’ ഒടിടിയിലേക്ക്!

by ടാർസ്യുസ്

വൻ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ നിവിൻ പോളി ചിത്രം ‘ബേബി ഗേള്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘സർവ്വം മായ’യുടെ വലിയ വിജയത്തിന് ശേഷം ജനുവരി 23-നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാല്‍ തിയറ്ററുകളില്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ലെന്നാണ് കളക്ഷൻ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് 21-ാം ദിവസമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 12 മുതലാണ് സ്‍ട്രീമിംഗ്.പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ കണക്കുകള്‍ പ്രകാരം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 4.55 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. വൻ താരനിരയും ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയുണ്ടായിട്ടും ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ വർമ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ ലിജോ മോള്‍ ആണ് നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർക്കൊപ്പം ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. സാം സി.എസ് ആണ് സംഗീതം.

You may also like

error: Content is protected !!
Join Our WhatsApp Group