Home Featured നാളെ ദുരന്തം സംഭവിക്കുമെന്ന പ്രവചനം, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു, ഇതുവരെ ഉണ്ടായത് ആയിരത്തിലധികം ഭൂകമ്ബങ്ങള്‍

നാളെ ദുരന്തം സംഭവിക്കുമെന്ന പ്രവചനം, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു, ഇതുവരെ ഉണ്ടായത് ആയിരത്തിലധികം ഭൂകമ്ബങ്ങള്‍

by admin

ചൈനയിലും ജപ്പാനിലും ജൂലായ് അഞ്ചിന് വലിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെ ജപ്പാനിലെ തോകാര ദ്വീപ സമൂഹത്തിലെ കഗോഷിമ ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.കഗോഷിമ ദ്വീപില്‍ 89 താമസക്കാരാണുള്ളത്. ഇവരെ കപ്പലില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജൂണ്‍ 21 മുതല്‍ വ്യത്യസ്ത തീവ്രതയുള്ള ആയിരത്തിലധികം ഭൂകമ്ബങ്ങള്‍ തോകാര ദ്വീപ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. തീരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.തോഷിമയില്‍ ആകെ ഏഴ് ദ്വീപുകളുണ്ട്, അവിടെ ആകെ 668 പേർ താമസിക്കുന്നുണ്ടെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെ മമി ഒഷിമ ദ്വീപിലെ നാസെ തുറമുഖത്ത് നിന്ന് ആദ്യ സംഘം പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കായി ഒരുക്കിയ താത്കാലിക കേന്ദ്രങ്ങളില്‍ ഒരാഴ്തയോളം താമസിപ്പിക്കും. തുടർ ഭൂകമ്ബങ്ങളുടെ തോത് അനുസരിച്ച്‌ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവർത്തനം നീട്ടാനും സാദ്ധ്യതയുണ്ട്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മേഖലയിലെ നിരവധി ദ്വീപുകളില്‍ നിന്ന് ഭൂചലനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഉടൻ തന്നെ ഒരു വലിയ ഭൂകമ്ബം ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയാക്കിയിരുന്നു.

ഇതുവരെ ആകെ 1,031 ഭൂകമ്ബങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 5 ന് ജപ്പാനില്‍ ഒരു വലിയ ദുരന്തം സംഭവിക്കുമെന്ന പ്രവചനവും ജനങ്ങളുടെ ഭയം ഇരട്ടിയാക്കി.ഭൂകമ്ബത്തെ ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ ജൂലായ് അഞ്ചിലെ ദുരന്ത പ്രവചനവുമായി ബന്ധപ്പെടുത്തിയാണ് ആളുകള്‍ കാണുന്നത്. തത്സുകിയുടെ പുസ്തകമായ ദി ഫ്യൂച്ചർ ഐ സോയില്‍ ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു ദുരന്തമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ജപ്പാനും ഫിലീപ്പിൻസിനും ഇടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011ലെക്കാള്‍ വലിയ തിരമാലകളുണ്ടാകുമെന്നാണ് പുസ്തകത്തില്‍ പറയുന്നത്.പ്രവചനത്തെ തുടർന്ന് പലരും ജപ്പാൻ, ചൈന, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഉള്‍പ്പെടെ റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രവചനത്തെ തള്ളി അധികൃതർ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും ഇവർ വിശദീകരിച്ചു. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സജീവ ഭൂകമ്ബ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഒരു വർഷം ചെറുതും വലുതുമായ 1500ല്‍ അധികം ഭൂചലനങ്ങള്‍ ജപ്പാനില്‍ രേഖപ്പെടുത്താറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group