ബംഗളൂരു: പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം കാണാൻ സന്ദർശകർക്ക് ജനുവരി ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വിലക്കേർപ്പെടുത്തി ശിവമൊഗ്ഗ ജില്ല ഭരണകൂടം.ടൂറിസം നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ശിവമൊഗ്ഗ ജില്ലയിലെ സാഗര താലൂക്കിലാണ് ജോഗ് വെള്ളച്ചാട്ടം. മാർച്ച് 15 വരെയാണ് നിയന്ത്രണം.
അച്ഛനാകാനുള്ള ആഗ്രഹത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം
കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. കുഞ്ഞുണ്ടാകാനുള്ള പൂജകളുടെ ഭാഗമായാണ് ആനന്ദ് യാദവ് എന്ന യുവാവ് ജീവനുള്ള കോഴിക്കുഞ്ഞിനെ ഭക്ഷിച്ചതെന്നാണ് റിപ്പോർട്ട്.എന്നാല്‍, ജീവനോടെ വിഴുങ്ങിയ കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങുകയും ശ്വസതടസ്സം അനുഭവപ്പെട്ട യുവാവ് മരിക്കുകയുമായിരുന്നു.വർഷങ്ങള്‍ക്ക് മുമ്ബാണ് ആനന്ദ് വിവാഹിതനായത്. എന്നാല്‍, കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയാല്‍ കുഞ്ഞുണ്ടാകുമെന്ന അന്ധവിശ്വാസം ഇയാളുടെ ചെവിയിലുമെത്തിയത്.
ഇതിന് പിന്നാലെയാണ് ദാരുണ സംഭവമുണ്ടായത്. കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ട യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനിടെയാണ് കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. വീട്ടിലെത്തി കുളിച്ച് ഇറങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. മരണകാരണം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് യുവാവിന്റെ പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഇതോടെയാണ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്.
20സെന്റീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെയാണ് യുവാവിന്റെ വായില്‍ നിന്നു കണ്ടെത്തിയത്. 15000 പോസ്റ്റുമോർട്ടം നടത്തിയതില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. അന്ധവിശ്വാസങ്ങളുടെ ഫലമായാണ് ആനന്ദ് കോഴിയെ കഴിച്ചതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.