കേന്ദ്ര സര്‍വീസില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു.വിവിധ റീജനുകളില്‍ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. കേരള-കര്‍ണാടക റീജനില്‍ 378 ഒഴിവുകളുണ്ട്. ഈമാസം 27 വരെയ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. എസ്‌എസ്‌എല്‍സി / പ്ലസ് ടു / ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍ / പട്ടികവിഭാഗക്കാര്‍ / ഭിന്നശേഷിക്കാര്‍ / വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്കു ഫീസില്ല. ഓണ്‍ലൈനായോ എസ്ബിഐ വഴി ചലാനായോ 28 വരെ ഫീസ് അടയ്‌ക്കാം. വിശദവിവരങ്ങള്‍ക്കു www.ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഗര്‍ഭപാത്രത്തിനുള്ളില്‍ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; ചരിത്രം സൃഷ്ടിച്ച് എയിംസ്
ഡല്‍ഹി: അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ്. 28കാരിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്നുതവണ യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു.
യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിന് ഹൃദയത്തിന് തകരാറുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചത്. വളരെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും അനുമതി നല്‍കുകയായിരുന്നു.
എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.