കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നല്‍കിയ താത്കാലിക നിയമനമാണ് റദ്ദാക്കിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു നൂതന്‍ കുമാരി.
2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്ന്. പിന്നീട് ഒക്ടോബര്‍ 31 ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുമ്ബോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു.
യൂസഫലിക്കെതിരായ വാര്‍ത്തകള്‍ നീക്കണമെന്നു ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം.എ. യൂസഫലിക്കുമെതിരേ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ന്യൂസ് പോര്‍ട്ടലായ മറുനാടൻ മലയാളിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ചാനല്‍ നിര്‍ത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്.
നിര്‍ദേശം പാലിക്കാൻ തയാറായില്ലെങ്കില്‍ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യുട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതില്‍നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.