Home Featured മൈസൂരുവിൽ മെഗാ തൊഴിൽ മേള

മൈസൂരുവിൽ മെഗാ തൊഴിൽ മേള

by admin

മൈസൂരു : മൈസൂരു മഹാരാജാസ് കോളേജ്ഗ്രൗണ്ടിൽ ഈ മാസം 17-ന് മെഗാതൊഴിൽമേള സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ എസ്. യുകേഷ് കുമാർ അറിയിച്ചു.മേളയിൽ 200-ലധികം കമ്പനികൾ പങ്കെടുക്കും.

ഇതുവരെ 16,000-ത്തിലധികം രജിസ്ട്രേഷനുകൾ നടന്നു.തൊഴിലവസരങ്ങൾ കൂടുതൽ യുവാക്കൾക്ക് പ്രയോജനപ്പെടുത്താൻ പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബിരുദധാരികൾക്ക് മാത്രമല്ല എസ്എസ്എൽസി അല്ലെങ്കിൽ പിയു യോഗ്യതയുള്ളവർക്കും രജിസ്റ്റർ ചെയ്യാം. യുവ നിധിയിൽ രജിസ്റ്റർ ചെയ്ത യുവാക്കളെയും പങ്കെടുപ്പിക്കും.

വിമാനത്താവളം മുതല്‍ സുരക്ഷ , ആരും പിന്തുടരാൻ പാടില്ല, സായുധ സംഘം ഒപ്പമുണ്ടാകണം: കരൂര്‍ സന്ദര്‍ശനത്തില്‍ വിജയ്ടെ ഉപാധി പട്ടിക

കരൂര്‍ സന്ദര്‍ശനത്തില്‍ ഉപാധികള്‍വെച്ച്‌ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌.തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന് മുന്‍പാകെയാണ് അസാധാരണമായ ഉപാധികള്‍ വെച്ചത്.വിമാനത്താവളം മുതല്‍ സുരക്ഷ ഒരുക്കണമെന്നതാണ് പ്രധാന ഉപാധി. ആരും പിന്തുടരുതെന്നും സായുധ സംഘം ഒപ്പമുണ്ടാകണമെന്നും ഉപാധിയില്‍ പറയുന്നു.വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിവെയ്ക്കണമെന്നതാണ് മറ്റൊരു ഉപാധി.

വിജയ്‌യുടെ അഭിഭാഷകനാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പകര്‍പ്പ് കൈമാറിയിട്ടുണ്ട്.കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കരൂര്‍ സന്ദര്‍ശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് ടിവികെ ഡിജിപിക്ക് അപേക്ഷ നല്‍കിയത്.യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നല്‍കിയ മറുപടി. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില്‍ ടിവികെ ഉപാധികള്‍വെച്ചത്..

You may also like

error: Content is protected !!
Join Our WhatsApp Group