Home Featured ജിഗര്‍തണ്ട ഡബിള്‍ എക്സ് ഒടിടി റിലീസ് 

ജിഗര്‍തണ്ട ഡബിള്‍ എക്സ് ഒടിടി റിലീസ് 

by admin

അടുത്തകാലത്ത് തമിഴകത്ത് വൻ ഹിറ്റായ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രം കളക്ഷനില്‍ വൻ കുതിപ്പണ് നടത്തിയത്. ജിഗര്‍തണ്ട ഡബിള്‍ എക്സ് 70 കോടിയോളം രൂപയാണ് ആഗോളതലതലത്തില്‍ ആകെ നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജിഗര്‍തണ്ട ഡബിള്‍ എക്സ് സിനിമയുടെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.

ജിഗര്‍തണ്ട ഡബിള്‍ എക്സ് നെറ്റ്‍ഫ്ലിക്സിലാണെത്തുക. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ എട്ടിന് പ്രദര്‍ശനം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലിയാണ് ജിഗര്‍തണ്ട ഡബിള്‍ എക്സിനെയും ആകര്‍ഷകമാക്കിയത്.. സിനിമയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്.

എസ് ജെ സൂര്യയും രാഘവ ലോറൻസും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോയെയും ചിത്രത്തിലുണ്ട്. മലയാളിയായ നിമിഷ സജയനും വേറിട്ട കഥാപാത്രമാണ് ലഭിച്ചത്. ഹിറ്റായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണിത്. സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. എസ് തിരുവാണ് ഛായാഗ്രാഹണം.  പ്രൊഡക്ഷൻ ഡിസൈനര്‍ ടി സന്താനം, സംഗീതം സന്തോഷ് നാരായണൻ, കൊറിയോഗ്രാഫി ഷെരിഫ് എം, ബാബ ഭാസ്‍കര്‍, സൗണ്ട് ഡിസൈനര്‍ കുനാല്‍ രാജൻ, കോസ്റ്റ്യൂം ഡിസൈനര്‍ പ്രവീണ്‍ രാജ, മേക്കപ്പ് വിനോദ് എസ് എന്നിവരുമാണ് ജിഗര്‍തണ്ട ഡബിള്‍എക്സിന്റെ പ്രവര്‍ത്തകര്‍.

ആക്ഷൻ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിനെത്തിയത്. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു ജിഗര്‍തണ്ടയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. കഥയുടെയും മേക്കിംഗിന്റെ പ്രത്യേകതയാല്‍ തന്നെ ചിത്രം ശ്രദ്ധായകര്‍ഷിച്ചു. ജിഗര്‍തണ്ട ഡബിള്‍ എക്സും ആദ്യ ഭാഗത്തെ മറികടക്കുന്ന വിജയമാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group