തൃശൂര്‍: ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു.
പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.നടന്‍ കാളിദാസ് ജയറാമാണ് മാളവികയുടെ സഹോദരന്‍. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.