ഷാരൂഖ് ഖാന്റെ മാസ് എന്റര്‍ടെയ്നര്‍ ചിത്രം ‘ജവാൻ’ റിലീസിനോടടുക്കുകയാണ്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചതോടുകൂടി ടിക്കറ്റുകള്‍ പെട്ടന്നാണ് വിറ്റുപോകുന്നത്. ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ച് രണ്ട് മണിക്കൂറില്‍ 41,000 ടിക്കറ്റുകളാണ് വിറ്റുതീര്‍ത്തിരിക്കുന്നത്.
മാത്രമല്ല ടിക്കറ്റിന് ഡിമാൻഡ് കൂടിയതോടെ വില 2400 വരെയാണ് ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ഇന്ത്യക്ക് പുറത്ത് 1100 രൂപയാണ് ജവാന്റെ ടിക്കറ്റ് നിരക്ക്. ഷാരൂഖ് ചിത്രം പഠാൻ റിലീസ് ചെയ്ത് എട്ട് മാസങ്ങള്‍ പിന്നിടുമ്ബോഴാണ് മറ്റൊരു ഷാരൂഖ് ചിത്രം റിലീസിന് മുൻപ് തന്നെ വലിയ ജനപ്രീതി സ്വന്തമാക്കുന്നത്.
‘ഞാൻ പോകുന്നു’; അമ്മയെ വിഡിയോ കോള്‍ വിളിച്ച് കരഞ്ഞ് അപര്‍ണ: പിന്നാലെ എത്തിയത് മരണവാര്‍ത്ത
നടി അപര്‍ണ നായര്‍ മരിക്കുന്നതിനു മുൻപ് വിളിച്ചത് അമ്മയെ. താൻ പോകുന്നുവെന്ന് താരം അമ്മയെ വിഡിയോ കോള്‍ വിളിച്ചു പറയുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപര്‍ണ അമ്മയെ വിളിക്കുന്നത്. വീട്ടിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞു. തുടര്‍ന്നാണ് ഫോണ്‍ കട്ടാക്കിയത്. പിന്നീട് അമ്മയെ തേടിയെത്തിയത് അപര്‍ണയുടെ മരണവാര്‍ത്തയാണ്.
രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. അപര്‍ണയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു. രണ്ടാഴ്ച മുൻപ് അപര്‍ണ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അപര്‍ണ. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി.
33 കാരിയായ അപര്‍ണക്ക് രണ്ട് മക്കളുണ്ട്. സഞ്ജിത്താണ് ഭര്‍ത്താവ്.
അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.