Home Featured വമ്പന്‍ ജാവലിന്‍ ത്രോ ടൂര്‍ണമെന്റിനൊരുങ്ങി ബെംഗളൂരു ; നീരജ് ഉള്‍പ്പെടെ, ലോകോത്തര താരങ്ങള്‍ അണിനിരക്കും

വമ്പന്‍ ജാവലിന്‍ ത്രോ ടൂര്‍ണമെന്റിനൊരുങ്ങി ബെംഗളൂരു ; നീരജ് ഉള്‍പ്പെടെ, ലോകോത്തര താരങ്ങള്‍ അണിനിരക്കും

by admin

ബെംഗളൂരു: വമ്പന്‍ ജാവലിന്‍ ത്രോ ടൂര്‍ണണെന്റിന് രാജ്യമൊരുങ്ങുന്നു. നീരജ് ചോപ്ര ക്ലാസിക്‌സിന്റെ പ്രഥമ എഡിഷന് ബെംഗളൂരു വേദിയാകും. മേയ് 24നാണ് മത്സരം. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നീരജിനൊപ്പം ലോകോത്തര താരങ്ങള്‍ മത്സരത്തിനിറങ്ങും. ഒളിംപിക്‌സില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ നിരജ് ചോപ്ര, അര്‍ഷാദ് നദീം പോരാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കണം എന്ന് അര്‍ഷാദിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പരിശീലകനോട് സംസാരിച്ച ശേഷം ഉറപ്പ് നല്‍കാമെന്ന് അര്‍ഷാദ് അറിയിച്ചെന്നും നീരജ് പറഞ്ഞു.

അര്‍ഷാദിനൊപ്പം ആന്റേഴ്‌സണ്‍ പീറ്റേഴ്‌സണ്‍, തോമസ് റൂളര്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ നീരജിനൊപ്പം മത്സരിക്കാനിറങ്ങും. ആദ്യം ഹരിയാനയിലെ തൗ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചതെങ്കിലും ലോകോത്തര നിലവാരം അനുസരിച്ചാണ് മത്സരം ബെംഗളൂരുവിലേക്ക് മാറ്റിയത്. ഒളിംപിക്‌സ് മെഡല്‍ നേടിയ തനിക്ക് രാജ്യത്തെ അത്‌ലറ്റിക്‌സിനായി ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി നീരജ് പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കാറ്റഗറിയില്‍ മത്സരങ്ങള്‍ നടത്തുമെന്നും നീരജ്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് നീരജ് ക്ലാസിക്‌സ് അരങ്ങേറുന്നത്. കായിക മന്ത്രാലയത്തിന്റെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെയാണ് നീരജ് തുടങ്ങിയത്. പോഷ് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ 84.52 മീറ്റര്‍ കുറിച്ചാണ് നീരജ് ഒന്നാമതെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group