ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ബാംഗ്ലൂർ കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം . എന്ന് പറയാം.പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട ഈ പരിസ്ഥിതി സൗഹൃദ വിമാനത്താവളത്തിന്റെ മനോഹാരിതയില്‍ മതിമറക്കാത്തവരായി ആരുമുണ്ടാകില്ല.ഇപ്പോഴിതാ, ആദ്യമായി ഈ വിമാനത്താവളം സന്ദർശിച്ച ഒരു ജപ്പാൻകാരി പോലും ഇവിടുത്തെ ഭംഗി ഞെട്ടിയിരിക്കുകയാണ് . ജാപ്പനീസ് ട്രാവല്‍ വ്ലോഗർ കികി ചെൻ ആണ് വിമാനത്താവളത്തിലെ ലോഞ്ച്, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ കണ്ട് തന്റെ അത്ഭുതം തുറന്ന് പറഞ്ഞത് .
ഇന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ട് ടെർമിനല്‍! മുളകൊണ്ട് നിർമ്മിച്ചതെല്ലാം-ചെക്ക്-ഇൻ കൗണ്ടറുകള്‍ പോലും,ഞാൻ ഇന്ത്യയിലെ എയർപോർട്ടില്‍ ആയിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്നാണ് കികി ഇൻസ്റ്റഗ്രാമില്‍ പങ്ക് വച്ച വീഡിയോയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.
ഇതിനൊക്കെ എന്താ മറുപടി? ഓഫീസില്‍ വൈകിയെത്തുന്നതിന് ന്യൂ ജെൻ ജീവനക്കാരന്റെ കാരണം കണ്ട് ഞെട്ടിയ അഭിഭാഷകന്‍
സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അഭിഭാഷകയായ ആയുഷി ദോഷി തനിക്കുണ്ടായ ഒരു അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്.ഇത് എന്റെ ജൂനിയര്‍ എനിക്ക് എയച്ച സന്ദേശമാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കുട്ടികള്‍ നമ്മളെപ്പോലെയല്ല. അദ്ദേഹം ഓഫീസില്‍ നിന്ന് വൈകിയാണ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരിക്കുന്നത്. അതിനാല്‍ രാവിലെ വൈകിയെ ഓഫീസില്‍ എത്തൂവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് എന്തൊരു പ്രവർത്തിയാണ്. എനിക്ക് ഒന്നും പറയാൻ പോലും കഴിയുന്നില്ല,” അവര്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. ഇതിനൊപ്പം ജൂനിയര്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഞാന്‍ ഇന്ന് രാത്രി 8.30നാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയത്. അതിനാല്‍, നാളെ രാവിലെ 11.30ന് മാത്രമെ ഓഫീസില്‍ എത്തുകയുള്ളൂ” ജീവനക്കാരന്റെ സന്ദേശത്തില്‍ പറയുന്നു. ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകിയതിനാല്‍ അടുത്ത ദിവസം വൈകിയേ ഡ്യൂട്ടിക്ക് എത്തുകയുള്ളൂവെന്ന ജീവനക്കാരന്റെ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ജീവനക്കാരന്റെ സന്ദേശത്തോട് സമ്മിശ്രരീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ജോലിയും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിന് തുറന്ന് സംസാരിക്കുന്ന യുവതലമുറയുടെ ധൈര്യത്തെ പലരും അഭിനന്ദിച്ചു.
അധികം കഠിനാധ്വാനം ചെയ്യാതെ തന്നെ കഴിയുന്നത്ര ഉത്പാദനക്ഷമതയുള്ളയാളാണ് താന്‍ എന്ന് ഉറപ്പാക്കാന്‍ ജൂനിയര്‍ ശ്രമിക്കുന്നുണ്ടാകാം. തങ്ങളുടെ സുഖസൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ കാര്യക്ഷമത നിലനിര്‍ത്താം എന്നതിനെക്കുറിച്ച് പുതിയൊരു തരത്തിലുള്ള കാഴ്ചപ്പാട് ചെറുപ്പക്കാരായ ജീവനക്കാര്‍ കൊണ്ടുവരുന്നു,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“നിങ്ങളുടെ ജൂനിയര്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. അയാള്‍ ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കാണ് നിങ്ങള്‍ പണം നല്‍കുന്നത്. മറിച്ച് മിച്ചമുള്ളതില്ല. എന്നാല്‍, ജോലി സമയത്ത് കൃത്യമായി അത് പൂർത്തിയാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ തെറ്റായ ഒരാളെയാണ് ജൂനിയറായി നിയമിച്ചിരിക്കുന്നത്,” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.”മുത്തശ്ശീ, രാത്രി 8.30 വരെ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് എന്തിനാണ് അദ്ദേഹത്തെ അനുവദിച്ചതെന്ന്” മറ്റൊരാള്‍ അഭിഭാഷകയോട് പരിഹാസത്തോടെ ചോദിച്ചു.പലരും ജീവനക്കാരന്റെ ആത്മവിശ്വാസത്തെയും തുറന്ന മനസ്സിനെയും പ്രശംസിച്ചു. “അദ്ദേഹത്തിന്റെ ആത്മവിശ്വാസം എനിക്ക് ഇഷ്ടപ്പെട്ടു. ജോലിയിലും അദ്ദേഹം മിടുക്കനായിരിക്കും,” ഒരാള്‍ പറഞ്ഞു
അതേസമയം, ജീവനക്കാരന്‍ തന്നോട് പറഞ്ഞ സമയപരിധി പാലിച്ചില്ലെന്നും ഒരു ജോലി പൂര്‍ത്തിയാക്കാന്‍ ഓവര്‍ ടൈം ചെയ്യുകയായിരുന്നുവെന്നും ദോഷി വ്യക്തമാക്കി. “സാധാരണ ഒരു ദിവസം കൊണ്ടു തീരേണ്ട ജോലി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് ദിവസത്തെ സമയപരിധി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജോലി സമയം രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെയാണ്. ആ സമയപരിധിക്കുള്ളില്‍ ജോലി തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഒന്നരമണിക്കൂര്‍ കൂടിയെടുത്താണ് ജോലി പൂര്‍ത്തിയാക്കിയത്. ജോലിയില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തന്റെ വിലയേറിയ സമയം ഫോണില്‍ ചെലവഴിച്ച് പാഴാക്കുകയായിരുന്നു. ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ളില്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികസമയം ജോലി ചെയ്യേണ്ടി വരും,” ദോഷി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. ഏകദേശം 50 ലക്ഷത്തിലധികം പേരാണ് ദോഷിയുടെ പോസ്റ്റ് കണ്ടത്.