Home കർണാടക ജനാർദനറെഡ്ഡിയുടെ ബള്ളാരിയിലെ വീടിന് തീപിടിച്ചു; എട്ടു പേർ അറസ്റ്റിൽ

ജനാർദനറെഡ്ഡിയുടെ ബള്ളാരിയിലെ വീടിന് തീപിടിച്ചു; എട്ടു പേർ അറസ്റ്റിൽ

by admin

ബെംഗളൂരു : ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ജി. ജനാർദനറെഡ്ഡി ബള്ളാരിയിൽ നിർമിച്ച വീട് കത്തിനശിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരുൾപ്പെടെ എട്ടു പേരെ ബള്ളാരി പോലീസ് അറസ്റ്റ് ചെയ്തു.ജനാർദനറെഡ്ഡിയുടെ ഭാര്യയുടെ പേരിലുള്ള ലേഔട്ടിൽ -റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി നിർമിച്ച വീടിനാണ് തീപിടിച്ചത്. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.കഴിഞ്ഞമാസം റെഡ്ഡിയുടെ വീടിനുമുൻപിൽ ബി.ജെ. പി.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും ഒരു കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വീടിന് തീപിടിച്ചതിന്റെ പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് ആരോപണമുയർന്നെലും പോലീസ് നിഷേധിച്ചു.

പ്രതികൾ ചേർന്ന് വീടിന്റെ മുകളിൽ കയറി സാമൂഹികമാധ്യമ റീൽ നിർമിക്കാനും വീഡിയോയും ചിത്രങ്ങളും പകർത്താനും ശ്രമിക്കുന്നതിനിടെ രണ്ടു പേർ തീ കൊളുത്തുകയും ഇത് പടർന്നുപിടിക്കുകയുമായരു ന്നെന്ന് ബള്ളാരി പോലീസ് ഐ.ജി. പി.എസ്. ഹർഷ പറഞ്ഞു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളിയായ സൊഹൈൽ എന്ന സാഹിൽ(18), ടൗണിൽ ഫാൻസി സ്റ്റോർ നടത്തുന്ന അസ്തം എന്ന സുരേഷ്(32) എന്നിവരാണ് പ്രായപൂർത്തിയാകാത്തർ ക്കൊപ്പം അറസ്റ്റിലായവർ.

You may also like

error: Content is protected !!
Join Our WhatsApp Group