ബെംഗളൂരു: ജാലഹള്ളി സെന്റ്തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 6ന് വികാരി ജനറൽ മോൺ. സണ്ണി കുന്നംപടവിൽ കൊടിയേറ്റ് നിർവഹിക്കും.കുർബാനയ്ക്കു ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് പള്ളി വികാരി ഫാ. ഷിബു കലാശിയിൽ കാർമികത്വം വഹിക്കും. തുടർന്ന് അമ്പെടുക്കൽ നടക്കും.17ന് വൈകിട്ട് 6ന് കുർബാനയ്ക്കു ജക്കൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളി വികാരി ഫാ. ഷിബു തുരുത്തിപള്ളി കാർമികത്വം വഹിക്കും. തുടർന്ന് രൂപം എഴുന്നള്ളിപ്പ് നടക്കും.
18 ന് തിരുനാൾ ദിവസം രാവിലെ 6.30ന് കുർബാന, വൈകിട്ട് 3.45ന് പ്രസുദേന്തി വാഴ്ച, 4 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ബൊമ്മനഹള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. ആൻ് നെയ്യങ്കര കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, അടിമവയ്ക്കൽ, ബാൻഡ് മേളം, ശിങ്കാരി മേളം, വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും.പള്ളിയിൽ അമ്പെടുക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ, സഹവികാരിമാരായ ഫാ. ജോസഫ് തൂമ്പനാൽ, ഫാ. മാത്യു മൂത്തേടം, ട്രസ്റ്റിമാരായ ജോൺ ജെ.ബിൻസ്, പി.ടി.യോഹന്നാൻ, ജോൺസ് വർഗീസ്, അജീഷ് മാത്യു എന്നിവർ അറിയിച്ചു.