ബോക്‌സോഫീസില്‍ 350 കോടി കിലക്കത്തില്‍ ‘ജയിലര്‍’. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ കൊണ്ടാണ് 350 കോടിയിലേക്ക് കുതിച്ചെത്തിയത്. ബോക്സോഫീസില്‍ റെക്കോര്‍ഡ് തകര്‍ക്കുമ്ബോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.
ജയിലറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “ജയിലര്‍ 2 എടുക്കാനുള്ള പ്ലാന്‍ മനസിലുണ്ട്. ജയിലറിനൊപ്പം ബീസ്റ്റ്, ഡോക്ടര്‍, കൊലമാവുകോകില എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്.”
“വിജയ്, രജനികാന്ത് എന്നിവര്‍ ഒന്നിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്” എന്ന് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ തിയേറ്ററുകളില്‍ എത്തിയത് മുതല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യു, ശിവരാജ് കുമാറിന്റെ നരസിംഹ എന്നീ കഥാപാത്രങ്ങള്‍ എങ്ങനെ രജനിയുടെ സുഹൃത്തക്കായി എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു.ഇവര്‍ സുഹൃത്തുക്കളായി പശ്ചാത്തലം വ്യക്തമാക്കുന്ന സിനിമ വേണമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. 100 കോടി രൂപ പിന്നിടുന്ന രജനിയുടെ ഒമ്ബതാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍. ശങ്കര്‍ ചിത്രം ‘2.0’യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രവുമാണ് ജയിലര്‍.
723 കോടിയണ് ‘2.0’ നേടിയത്. അതേസമയം, മലയാളത്തിന്റെ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളില്‍ തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്.
അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം
ന്യൂഡല്‍ഹി: കനേഡിയൻ പൗരത്വത്തെച്ചൊല്ലി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള നടൻ അക്ഷയ് കുമാറിന് ഒടുവില്‍ ഇന്ത്യൻ പൗരത്വം.
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.’മനസ്സും പൗരത്വവും -രണ്ടു ഹിന്ദുസ്ഥാനി’ എന്ന കുറിപ്പോടെ രജിസ്ട്രേഷൻ രേഖയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തോടുള്ള തന്റെ സ്നേഹത്തെ ആളുകള്‍ ചോദ്യം ചെയ്യുന്നത് കണ്ട് നിരാശ തോന്നിയിട്ടുണ്ടെന്ന് നടൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ‘ഇന്ത്യയാണ് എനിക്ക് എല്ലാം… ഞാൻ സമ്ബാദിച്ചതും നേടിയതുമെല്ലാം ഇവിടെ നിന്നാണ്’ എന്നിങ്ങനെയായിരുന്നു ഇതേക്കുറിച്ച് നടൻ നേരത്തെ പറഞ്ഞത്.
രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന സംഘടന അക്ഷയ് കുമാറിനെ തല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തിയ ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരിലാണ് തല്ലാൻ ആഹ്വാനം. പ്രതിഷേധക്കാര്‍ അക്ഷയ് കുമാറിന്റെ കോലം കത്തിച്ചിരുന്നു.