Home അന്താരാഷ്ട്രം ‘ബെംഗളൂരു നഗരത്തിന് കനത്ത തിരിച്ചടിയാകും’; വിമാനത്താവളത്തിനായി കരുക്കള്‍ നീക്കി തമിഴ്നാടും..തിരക്കിട്ട ആലോചനകള്‍

‘ബെംഗളൂരു നഗരത്തിന് കനത്ത തിരിച്ചടിയാകും’; വിമാനത്താവളത്തിനായി കരുക്കള്‍ നീക്കി തമിഴ്നാടും..തിരക്കിട്ട ആലോചനകള്‍

by admin

ബെംഗളൂരുവില്‍ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നടപടികള്‍ക്ക് വേഗത കൂട്ടി സർക്കാർ. വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങള്‍ പരിഗണിച്ചാണ് ദ്രുതഗതിയിലുള്ള നടപടി.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെ.ഐ.എ.) ഇപ്പോള്‍ത്തന്നെ അതിന്റെ ശേഷിയുടെ പരമാവധിയിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തിന് വ്യോമയാന സൗകര്യങ്ങള്‍ അതിവേഗം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനിടയില്‍, തമിഴ്‌നാട് ഹോസൂരില്‍ ഒരു പുതിയ വിമാനത്താവളത്തിനുള്ള നിർദേശം മുന്നോട്ട് വെച്ചത് ദക്ഷിണ ബെംഗളൂരുവില്‍ നിന്നുള്ള യാത്രക്കാരെ ആകർഷിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദക്ഷിണ ബെംഗളൂരുവില്‍ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള പദ്ധതികള്‍ക്ക് വേഗത കൂട്ടുന്നത്. ഹോസൂരിലെ തമിഴ്‌നാടിന്റെ നീക്കത്തിന് മറുപടിയായാണ് ഈ നടപടി.എന്തുകൊണ്ട് ബെംഗളൂരുവിന് ഒരു വിമാനത്താവളം കൂടി ആവശ്യമായി വരുന്നു?‌ ബെംഗളൂരു എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടാകുന്നത്. പ്രതിവർഷം 5.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ഈ വിമാനത്താവളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഇത് ആ പരിധിക്ക് അടുത്താണ്. ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ ഈ സംഖ്യ 8.5 കോടി കടക്കുമെന്നും, നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനം ഏറെക്കാലമായി ചർച്ച ചെയ്യുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വീണ്ടും ജീവൻ നല്‍കിയത്. പുതിയ വിമാനത്താവളം യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വളർച്ചയെ പിന്തുണയ്ക്കുകയും ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദക്ഷിണ ബെംഗളൂരു മുൻനിരയില്‍എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ.) പ്രാഥമിക സാങ്കേതിക പഠനങ്ങള്‍ക്ക് ശേഷം ദക്ഷിണ കർണാടകയില്‍ എയർപോർട്ട് നിർമ്മിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മികച്ച ഗതാഗത സൗകര്യങ്ങളും ഭൂമിയുടെ ലഭ്യതയും ഈ പ്രദേശത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. കനകപുര റോഡിനും ബന്നേർഘട്ട റോഡിനും സമീപമുള്ള പ്രദേശങ്ങള്‍ വിലയിരുത്തി വരികയാണ്. നഗരവുമായി നല്ല ബന്ധമുള്ളതും ദേശീയപാതകളിലേക്ക് പ്രവേശനമുള്ളതുമായ ഈ പ്രദേശങ്ങള്‍ക്ക് റണ്‍വേകള്‍, ഹാങ്ങറുകള്‍, കാർഗോ ടെർമിനലുകള്‍ എന്നിവ പോലുള്ള വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളാൻ കഴിയും. കെ.ഐ.എ.യിലെ യാത്രക്കാരില്‍ പകുതിയോളം പേർ ദക്ഷിണ ബെംഗളൂരുവില്‍ നിന്നുള്ളവരാണ്.ഹോസൂരിനെതിരായ മത്സരംതമിഴ്നാട് സർക്കാർ ഹോസൂരില്‍ ഒരു വിമാനത്താവളത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചുകഴിഞ്ഞു. ദക്ഷിണ ബെംഗളൂരുവില്‍ നിന്ന് ഒരു മണിക്കൂറിനടുത്ത് ദൂരമേയുള്ളൂ ഹോസൂരിലേക്ക്. ഈ നീക്കം, ഇലക്‌ട്രോണിക് സിറ്റി, വൈറ്റ്ഫീല്‍ഡ് എന്നിങ്ങനെയുള്ള സമീപ പ്രദേശങ്ങളിലെ യാത്രക്കാരെ ഹോസൂരിലേക്ക് ആകർഷിക്കും. ഇത് ബെംഗളൂരിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാകും. ‘മത്സരം യാഥാർത്ഥ്യമാണ്’ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “നമ്മള്‍ വേഗത്തില്‍ നീങ്ങുന്നില്ലെങ്കില്‍, ഹോസൂർ പ്രവർത്തനക്ഷമമാകുമ്ബോള്‍ ദക്ഷിണ ബെംഗളൂരുവില്‍ നിന്നുള്ള യാത്രക്കാർ എളുപ്പത്തില്‍ അങ്ങോട്ട് മാറാൻ സാധ്യതയുണ്ട്’, അദ്ദേഹം വ്യക്തമാക്കി.വെല്ലുവിളികള്‍ഇങ്ങനെയൊക്കെ ആണെങ്കിലും നിരവധി വെല്ലുവിളികള്‍ ഉണ്ട്. വ്യോമപാത നിയന്ത്രണം, ഭൂപ്രദേശത്തിന്റെ പരിമിതികള്‍, പ്രദേശത്തിന്റെ പാരിസ്ഥിതിക സംവേദനക്ഷമത എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതികവും പാരിസ്ഥിതികവുമായ തടസ്സങ്ങള്‍ എ.എ.ഐ. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരകേന്ദ്രത്തില്‍ നിന്ന് 100 മുതല്‍ 120 കിലോമീറ്ററിനുള്ളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു കടമ്ബയായി മാറിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു സ്ഥലം ഉടൻ പ്രഖ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.എല്ലാം പദ്ധതിപ്രകാരം നടന്നാല്‍, 10,000 കോടി രൂപയുടെ ഈ പുതിയ വിമാനത്താവള പദ്ധതി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി മാറും. ഇത് തിരക്ക് കുറയ്ക്കാനും ചരക്ക് ഗതാഗതത്തെയും കയറ്റുമതിയെയും പിന്തുണയ്ക്കാനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം, ‌ രണ്ടാമത്തെ വിമാനത്താവളം സൗകര്യം മാത്രമല്ല, നഗരത്തിന്റെ ഭാവി വളർച്ച ഉറപ്പാക്കുന്ന ഒന്നുകൂടിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group