ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് നൈസ് റോഡ് വഴി മൈസൂരുവിലേക്ക് കർണാടക ആർടിസി നോൺ സ്റ്റോപ് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ കൂട്ടായ്മ. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഗതാഗതക്കുരുക്കില്ലാതെ നൈസ് റോഡ് വഴി കെങ്കേരി വരെ എത്താം. ഇവിടെ നിന്ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ വഴി 3 മണിക്കൂർ കൊണ്ട് മൈസൂരുവിലെത്താനാകും. നിലവിൽ മജസ്റ്റിക്, സാറ്റലൈറ്റ് ടെർമിനലുകളിലെത്തിയാണ് ഇവർ മൈസൂരുവിലേക്ക് ബസ് പിടിക്കുന്നത്.
സിൽക്ക്ബോർഡ്, മഡിവാള എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിൽപെട്ട് പലപ്പോഴും ഏറെ സമയം നഷ്ടമാകുന്ന സാഹചര്യത്തിലാണ് നൈസ് റോഡ് വഴി സർവീസ് ആരംഭിക്കാൻ സന്മർദം ശക്തമാകുന്നത്.കഴിഞ്ഞ വർഷം ബിഎംടിസി ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് നൈസ് റോഡ് വഴി നെലമംഗല മേഖലയിലേക്ക് സർവീസ് ആരംഭിച്ചത് വിജയകരമായിരുന്നു.പ്രമുഖ ഐടി കമ്പനികളുടെ പരിശീലന കേന്ദ്രങ്ങൾ അടുത്ത കാലത്ത് മൈസൂരുവിൽ ആരംഭിച്ചതോടെ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കൂടുതൽ പേർ മൈസൂരുവിലേക്കു യാത്ര ചെയ്യുന്നുണ്ട്.
കർണാടക ആർടിസിയുടെ മൈസൂരുവിലേക്കുള്ള ഇലക്ട്രിക് ബസുകളാണ് മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ നിന്ന് പുറപ്പെടുന്നത്. മറ്റുള്ള എസി, നോൺ എസി സർവീസുകൾ സാറ്റലൈറ്റ് ടെർമിനലിൽ നിന്നാണ് പുറപ്പെടുന്നത്.
ഓണത്തിരക്ക്, തിരുവനന്തപുരം ചെന്നൈ റൂട്ടില്‍ വീണ്ടും ട്രെയിൻ പ്രഖ്യാപിച്ച് റെയില്‍വേ
ഓണത്തിരക്ക് പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് (chennai to kerala) റെയില്‍വേ വീണ്ടും ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിരുവനന്തപുരത്തെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈ സെൻട്രല്‍ സ്റ്റേഷനിലേക്കുള്ള പ്രത്യേക ട്രെയിൻ (06166) സെപ്റ്റംബർ 16 തിങ്കളാഴ്ച ഉച്ചക്ക് 12 .50 പി എം ന് പുറപ്പെടും. ഈ ട്രെയിൻപിറ്റേ ദിവസം സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 9.30 ന് ചെന്നൈയിലെത്തും.
ഈ ട്രെയിൻ (06167) തിരികെ സെപ്റ്റംബർ 17 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.00 പി എം ന് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടും. ഇത് പിറ്റേദിവസം (സെപ്റ്റംബർ 18 ) രാവിലെ 08 .50 ന് കൊച്ചുവേളിയില്‍ എത്തും. പെരമ്ബൂർ, ആവഡി, ആരക്കോണം, കാട്പാടി, ജോളർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ (കോയമ്ബത്തൂർ), പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം , കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു.