ബംഗളൂരുവില്‍ സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഐ.ടി ജീവനക്കാരനെ കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസില്‍ വെച്ചാണ് സംഭവം.വജരഹള്ളി സ്വദേശി സഞ്ജയ് ആണ് മരിച്ചത്. സഞ്ജയും സുഹൃത്തും രാത്രി ഷിഫ്റ്റിനിടെ ചായ കുടിക്കാനായി ഇറങ്ങിയ സമയത്താണ് സംഭവം.കാറിലെത്തിയ യുവാവ് ഇവരോട് സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ സ്വന്തമായി വാങ്ങാൻ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.അതിനെ തുടർന്ന് വാക്ക് തർക്കമുണ്ടായി.
സംഭവസ്ഥലത്ത് നിന്ന് സഞ്ജയും സുഹൃത്തും പോകുന്നതിനിടെ പ്രതിയായ യുവാവ് വാഹനത്തില്‍ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.ഇടിയുടെ ആഘാതത്തില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ സഞ്ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം സഞ്ജയ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
സാവന്‍റെ ശരീരത്തില്‍ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍
സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്.ആലപ്പുഴയില്‍ മരിച്ച സാവന് എവിടെ നിന്നാണ് പേവിഷബാധയേറ്റതെന്ന് പോലും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളെ നായകള്‍ ആക്രമിക്കാൻ കാരണമെന്താണ്? പേവിഷകേസുകള്‍ കൂടുന്നത് എന്തുകൊണ്ട്? കടിയേറ്റാല്‍ അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ? ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ തുടരുന്നു… ‘പട്ടിയുണ്ട്, പ്രാണനെടുക്കും’.ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങള്‍.
ആലപ്പുഴയിലെ സാവൻ, പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, ഏറ്റവും ഒടുവില്‍ കൊല്ലത്തെ നിയ. അഞ്ച് മാസത്തിനിടെ പേവിഷബാധ മൂലം കേരളത്തില്‍ നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങളെയാണ്. കൊച്ചുമക്കള്‍ക്ക് കാവലിരുന്നതാണ് നൂറനാട്ടെ റിട്ട അധ്യപക ദമ്ബതികളായ കൊച്ചുകുഞ്ഞും സരസമ്മയും. സ്കൂളിലേക്കും തിരിച്ചുമുള്ള വഴിയിലെല്ലാം മുത്തച്ഛനും മുത്തശ്ശിയും ഒപ്പം നടന്നു. ഒരു പോറല്‍ പോലും എല്‍ക്കാതെ നോക്കി. എന്നിട്ടും ഫെബ്രുവരിയിലെ ഒരു രാത്രി സാവൻ പനിച്ചുവിറച്ചു. പിച്ചുംപേയും പറഞ്ഞു. വായില്‍ നിന്ന് നുരയും പതയും വന്നു. കാരണമന്താണെന്ന് അറിയാതെ വീട്ടുകാർ അന്ധാളിച്ചു. ആശുപത്രിയിലേക്കോടി.
മൂന്നാം ദിനമാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 10ന് സാവൻ മരിച്ചു. ശരീരത്തില്‍ ഒരു പോറല്‍ പോലുമില്ലായിരുന്നെന്ന് സാവന്റെ അച്ഛന്റെ അമ്മ സരസമ്മ പറയുന്നു.ചലിക്കുന്ന വസ്തുക്കളെ പിന്തുടരുന്നതാണ് നായകളുടെ രീതി. കൂട്ടം കൂട്ടിയാല്‍ അക്രമവാസന കൂടും. സ്ഥിരമായി ഒരിടത്ത് കൂട്ടം കൂടിയാല്‍,മറ്റാരെ കണ്ടാലും ആക്രമിക്കാൻ ശ്രമിക്കും. പേടിച്ചോടുമ്ബോള്‍ പിന്തുടർന്ന് കടിക്കും. ഉയരം കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴുംകടിയേല്‍ക്കുന്നത് മുഖത്തും തലയിലുമുള്‍പ്പടെയാണ്. ഇത് ഞരമ്ബിലേക്ക് ആഴ്ന്നിറങ്ങുന്ന കാറ്റഗറി 3 മുറിവുണ്ടാകാൻ സാധ്യതയേറേയാണ്.
വനത്തോട് ചേർന്നുള്ള മേഖലകളില്‍ കുറുനരി, ചെന്നായ തുടങ്ങിയ വന്യജീവികളില്‍ നിന്ന് നായകള്‍ക്ക് പേവിഷബാധയേല്‍ക്കാൻ സാധ്യയേറെയാണ്. ചൂട് കാലത്ത് ഇത് കൂടും. അടുത്തിടെ പേവിഷകേസുകള്‍ കൂടിയത് ഇതിന് തെളിവാണ്. അലക്ഷ്യമായി ഒറ്റയ്ക്ക് ഓടി നടന്ന്കടിക്കുന്നതാണ് പേനായകളുടെ ഒരു ലക്ഷണം. രണ്ട് വർഷം വരെയാണ് റാബീസ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. നായകടിയേറ്റാല്‍ പേടി കാരണം കുഞ്ഞുങ്ങള്‍ വീട്ടില്‍ പറയാത്ത സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പേടി മാറ്റുക, പ്രാഥമിക ചികിത്സ കൃത്യമായി ഉറപ്പാക്കുക, പ്രതിരോധ വാക്സിനുകള്‍ നിർബന്ധമായുമെടുക്കുക. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമുക്ക് മുന്നിലുള്ള വഴികള്‍ ഇതൊക്കെയാണ്.