ബെംഗളൂരു : ഹംപിയിൽ വീണ്ടും ഇസ്രയേലി വിനോദ സഞ്ചാരിക്കു നേരെ ലൈംഗികാതിക്രമം.കഴിഞ്ഞയാഴ്ച ഹംപി ഉത്സവത്തിനിടെയാണ് മൂന്നു യുവാക്കൾ ചേർന്ന് അതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാൻ ചെന്ന ഓട്ടോ ഡ്രൈവറെയും അക്രമികൾ മർദിച്ചു.ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ ഹൊസ്പേട്ട് സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
അതേസമയം, ഇസ്രയേലി യുവതി പരാതി നൽകാൻ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി യുവാക്കൾക്കെതിരേ നിയമനടപടിയെടുക്കുമെന്ന് ഇസ്രയേലി യുവതി പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹംപിയിലും പരിസരപ്രദേശങ്ങളിലും പോലീസ് പട്രോളിങ് ശക്തമാക്കി. അടുത്തിടെ ഹംപിക്ക് സമീപം അനെഗുണ്ടിയിൽ ഇസ്രയേലി യുവതിയും ഹോം സ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
ക്രിസ് ഗെയ്‍ലിന്‍റെ ചിത്രം കാണിച്ച് നിക്ഷേപത്തട്ടിപ്പ്; സഹോദരൻ ഉള്‍പ്പെടുന്ന സംഘം കോടികള്‍ തട്ടി, പരാതിയുമായി 60കാരി
സഹോദരൻ ഉള്‍പ്പെടെ ഏഴുപേർ നിക്ഷേപത്തട്ടിപ്പിന് ഇരയാക്കിയെന്ന പരാതിയുമായി 60കാരി രംഗത്ത്. വിദേശത്ത് പ്രവർത്തിക്കുന്ന കാപ്പി പൊടി നിർമാണ കമ്ബനിയുടെ പേരിലാണ് തന്നെയും മറ്റുചിലരെയും തട്ടിപ്പിന് ഇരയാക്കിയതെന്നും സ്വന്തം കൈയില്‍നിന്ന് 2.8 കോടി രൂപ സംഘം തട്ടിയെടുത്തെന്നും പരാതിക്കാരി പറയുന്നു.ആകെ 5.7 കോടി രൂപയാണ് പലരില്‍നിന്നായി സംഘം പറ്റിച്ചു വാങ്ങിയത്.2019ലാണ് ബിസിനസുകാരി കൂടിയായ പരാതിക്കാരിയെ സഹോദരനും ഭാര്യയും സമീപിച്ചത്.
കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാപ്പി പൊടി നിർമാണ കമ്ബനി യു.എസില്‍ പുതിയ യൂണിറ്റ് തുടങ്ങുന്നതിന്‍റെ ഭാഗമായാണ് നിക്ഷേപകരെ തേടുന്നതെന്നും പ്രതിമാസം നാല് ശതമാനം ലാഭം നേടാമെന്നും ഇവർ പരാതിക്കാരിയെ തെറ്റിധരിപ്പിച്ചു.കമ്ബനി ഉടമ തന്‍റെ പരിചയക്കാരനാണെന്നും, താൻ വൈകാതെ ബിസിനസ് പങ്കാളിയാകുമെന്നും സഹോദരൻ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. കൂടുതല്‍ വിശ്വാസ്യതക്കായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ല്‍ കമ്ബനിയുടെ ബിസിനസ് പ്രൊമോട്ടറാണെന്നു പറയുകയും ഇത് തെളിയിക്കുന്ന തരത്തില്‍ ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കുകയും ചെയ്തു.
സഹോദരനെ വിശ്വസിച്ച പരാതിക്കാരി 2.8 കോടി രൂപ നിക്ഷേപിച്ചു. പിന്നാലെ ഇവർ നിർദേശിച്ചതു പ്രകാരം കുടുംബാംഗങ്ങളും സൃഹൃത്തുക്കളും 2.2 കോടിയും മറ്റു പലരും ചേർന്ന് 70 ലക്ഷവും നിക്ഷേപിച്ചു. ഇതോടെ ആകെ നിക്ഷേപം 5.7 കോടിയായി.തുടക്കത്തില്‍ വിശ്വാസം നേടാനായി ഏതാനും മാസം ചെറിയ തോതില്‍ പണം തിരിച്ചുനല്‍കി. 90 ലക്ഷം രൂപ മാത്രമാണ് ഇത്തരത്തില്‍ തിരികെ ലഭിച്ചത്. തുടർച്ചയായി പേമെന്‍റ് മുടങ്ങിയതോടെ സഹോദരനുമായി പരാതിക്കാരി വഴക്കിട്ടു. എന്നാല്‍ ഇതില്‍ ഫലമില്ലാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.