കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഓപ്പറേറ്ററായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി.സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. മകൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികള്‍ മർദിച്ച് നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ക്കായി തിരച്ചില്‍ തുടരകുയാണ്.ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയില്‍നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഈ സമയം ബൈക്കില്‍ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നല്‍കാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. സംഘം യുവാക്കളെയും മർദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി.ഞെട്ടിക്കുന്ന സംഭവത്തില്‍ പൊലീസ് ഊജിത അന്വേഷണമാണ് നടത്തുന്നത്. നദിയില്‍ തള്ളിയിട്ട ഒഡീഷ സ്വദേശിയെയാണ് കണ്ടെത്താനുള്ളത്. പ്രതികളെ പിടികൂടാൻ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
അത്താഴത്തിനുശേഷം താനും നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്ര നിരീക്ഷണം നടത്തുന്നതിനിടെ പ്രതികള്‍ ബൈക്കിലെത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 29-കാരിയായ ഹോം സ്റ്റേ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. പെട്രോള്‍ എവിടെനിന്ന് കിട്ടുമെന്ന് ആദ്യം അന്വേഷിച്ച അവർ പിന്നീട് അവർ വിനോദ സഞ്ചാരികളില്‍നിന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അവർ ബൈക്കില്‍തന്നെ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.ഇസ്രയേല്‍ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.