കെയ്റോ: ഇസ്രായേല്‍ അനുകൂല നിലപാടില്‍ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെ വമ്ബൻ ഡിസ്കൗണ്ടുമായി കോഫി ഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സ്.
ഈജിപ്തിലെ ഔട്ട്ലെറ്റുകളിലാണ് 78.5 ശതമാനം വിലക്കുറവില്‍ ഉല്പന്നങ്ങള് വില്‍ക്കുന്നത്. വലിയ തോതില്‍ ബഹിഷ്ക്കരണം നേരിടുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ പുതിയ തന്ത്രവുമായി കമ്ബനി രംഗത്തെത്തിയിരിക്കുന്നത്.
ഈജിപ്തില്‍നിന്നുള്ള ഉപയോക്താക്കളാണ് കമ്ബിയുടെ പുതിയ ഡിസ്കൗണ്ട് നിരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 93 പൗണ്ട് വിലയുള്ള ഉല്പന്നം 20 രൂപയ്ക്കാണിപ്പോള്‍ കമ്ബനി വില്‍ക്കുന്നത്. സ്റ്റാര്‍ബക്സിന്റെ ഫ്രാപ്പൂച്ചിനോയ്ക്കാണ് ഈ വമ്ബൻ വിലക്കുറവ്.
ബഹിഷ്ക്കരണങ്ങള്‍ ഏശില്ലെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണിതെന്നു പറഞ്ഞാണ് ഈജിപ്തിലെ സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റുകളില്‍നിന്നുള്ള ഡിസ്കൗണ്ട് കാര്‍ഡ് ചിത്രങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്നത്. ഇസ്രായേല്‍ അനുകൂല കമ്ബനികള്‍ക്കെതിരെ ഈജിപ്ത് ഉള്‍പ്പെടെ പശ്ചിമേഷ്യല്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ ബഹിഷ്ക്കരണാഹ്വാനമുണ്ടായിരുന്നു. മക്ഡൊണാള്‍ഡ്സ്, സ്റ്റാര്‍ബക്സ് ഉള്‍പ്പെടെയുള്ള കമ്ബനികളെ ഇതു വലിയ തോതില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കാലിയായിക്കിടക്കുന്ന സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റുകളുടെ ചിത്രങ്ങളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.
കാംപയിൻ ശക്തമായതോടെ ഈജിപ്ഷ്യൻ ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെ ബഹിഷ്ക്കരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ കമ്ബനികള്‍ ഫ്രാഞ്ചൈസി സംവിധാനത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ആയിരക്കണക്കിന് ഈജിപ്തുകാരാണ് ഇവിടെ തൊഴിലാളികളായി ജോലി ചെയ്യുന്നതെന്നും ചേംബര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ രാജ്യത്തിന് നികുതി നല്‍കുന്നുണ്ടെന്നും ഇതില്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍-ഇസ്രായേല്‍ അനുകൂല ഉല്പന്നങ്ങള് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രചാരണം നടത്തുന്ന പ്രസ്ഥാനമായ ബി.ഡി.എസ് ആണ് ഇത്തവണയും രംഗത്തുള്ളത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ ബഹിഷ്ക്കരിക്കേണ്ട കമ്ബനികളുടെ പട്ടിക ബി.ഡി.എസ് പുറത്തിറക്കിയിരുന്നു. ഗസ്സയില്‍ ആക്രമണം നടത്തുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് മക്ഡൊമാള്ഡ്സ് സൗജന്യ ഭക്ഷണം വിതരണം ചെയ്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതേതുടര്‍ന്ന് ഈജിപ്ത് ഉള്‍പ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ കമ്ബനി വൻ തിരിച്ചടിയും നേരിട്ടു.