Home കർണാടക ബെംഗളൂരു റെയില്‍വേ സ്റ്റേഷനുകള്‍ ഇങ്ങനെ പോയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയ്ക്ക് അടിമുടി മാറ്റങ്ങള്‍

ബെംഗളൂരു റെയില്‍വേ സ്റ്റേഷനുകള്‍ ഇങ്ങനെ പോയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയ്ക്ക് അടിമുടി മാറ്റങ്ങള്‍

by admin

ബെംഗളൂരു: യാത്രക്കാര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിച്ചതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഗവണ്‍മെന്റ് റെയില്‍വേ പൊലീസ്.തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ ബെംഗളൂരു (മെജസ്റ്റിക്), എസ്.എം.വി.ടി ബെംഗളൂരു, യശ്വന്ത്പുര, ബെംഗളൂരു കന്റോണ്‍മെന്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ചലനങ്ങളും നിരീക്ഷിക്കാന്‍ ഇത് ഏറ്റവും അനിവാര്യമാണെന്ന് റെയില്‍വേ പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ, സ്റ്റേഷനിലെ ഇരുട്ടുള്ള ഭാഗങ്ങളിലും വാഹങ്ങളുടെ പാര്‍ക്കിംഗ് ഏരിയകളിലും കൂടുതല്‍ വിളക്കുകള്‍ സ്ഥാപിച്ച്‌ വെളിച്ചം ഉറപ്പാക്കണം. ഇത് രാത്രി യാത്രക്കാരുടെ സുരക്ഷിത്വത്തിന് ഏറെ അത്യാവശ്യമാണ്.സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം. ബാഗേജ് സ്‌കാനറുകളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം.

പ്ലാറ്റ്ഫോമുകളിലും ട്രെയിനുകള്‍ക്കുള്ളിലും പൊലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കണം.എസ്‌എംവിടി ബെംഗളൂരു സ്റ്റേഷനില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ 21 വയസുള്ള യാത്രക്കാരനെ അബോധാവസ്ഥയിലാക്കി ആഭരണങ്ങളും 35,000 രൂപയും ട്രെയിനില്‍ നിന്ന് മോഷ്ടിച്ചിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മോഷ്ടാക്കളെ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്ന് പണം, ഹനുമാന്‍ വിഗ്രഹം പതിച്ച സ്വര്‍ണ ലോക്കറ്റ്, 18 ഗ്രാമുള്ള സ്വര്‍ണ ചെയിന്‍, എട്ടു ഗ്രാമുള്ള സ്വര്‍ണ മോതിരം, രണ്ട് വിവോ മൊബൈല്‍ ഫോണുകള്‍, യാത്രക്കാരെ മയക്കാന്‍ ഉപയോഗിക്കുന്ന 23 ടാബ്ലെറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ ട്രെയിനുകളില്‍ തുടര്‍ച്ചയായ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബെംഗളൂരു സര്‍ക്കാര്‍ റെയില്‍വേ പൊലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group