Home കർണാടക ബെംഗളൂരുവില്‍ നിന്നുള്ള വിമാനം റദ്ദായോ?ഈ ട്രെയിന്‍ നോക്കിവച്ചോളൂ: ടിക്കറ്റ് നിരക്ക്

ബെംഗളൂരുവില്‍ നിന്നുള്ള വിമാനം റദ്ദായോ?ഈ ട്രെയിന്‍ നോക്കിവച്ചോളൂ: ടിക്കറ്റ് നിരക്ക്

by admin

ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകളില്‍ ഉണ്ടായ പ്രതിസന്ധി കാരണം രാജ്യത്തുടനീളമുള്ള വിമാന യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്.നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാരുടെ പ്ലാനുകള്‍ എല്ലാം തെറ്റി. പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഇത് പലയിടങ്ങളിലും വലിയ പ്രതിഷേധത്തിലേക്കും വഴിവച്ചു രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.വിമാന ടിക്കറ്റിലെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എക്കോണമി ക്ലാസിലെ ടിക്കറ്റ് പരിധി ഇങ്ങനെപ്രത്യേകിച്ച്‌ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കു പോകാനിരുന്ന യാത്രക്കാരാണ് ഏറ്റവും ദുരിതമനുഭവിച്ചത്. വിമാന യാത്രകള്‍ പ്ലാന്‍ ചെയ്തത് പോലെ നടക്കാതെ വന്നപ്പോള്‍ പലരും ബദല്‍ സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.ബെംഗളൂരു-മുംബൈ റൂട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കുറഞ്ഞ ബജറ്റില്‍ ബദല്‍ സര്‍വീസുകളെ ആശ്രയിക്കാവുന്നതാണ്. അതില്‍ ഏറ്റവും വേഗത്തില്‍ മുംബൈയിലെത്തുന്ന ട്രെയിന്‍, ബസ് സര്‍വീസുകളാണ് ചുവടെ കൊടുക്കുന്നത്.വിമാനമാര്‍ഗം ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ 55 മിനിറ്റാണ് വേണ്ടി വരുന്നത്.

റോഡ് മാര്‍ഗം ഇത് 15 മണിക്കൂറിലേറെ എടുക്കും. വിമാനയാത്ര ഒഴിവാക്കുന്ന സാഹചര്യത്തില്‍ റോഡ് അല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം ഒരു ദിവസത്തെ യാത്ര നേരത്തെ ആസൂത്രണം ചെയ്യുക.ട്രെയിനുകളില്‍ ഏറ്റവും വിശ്വസനീയവും സ്ഥിരതയുമുള്ള പ്രതിദിന മുംബൈ സര്‍വീസ് ആണ് ഉദ്യാന്‍ എക്‌സ്പ്രസ്. കെഎസ്‌ആര്‍ ബെംഗളൂരു സിറ്റി ജംഗ്ഷനില്‍ നിന്ന് രാത്രി 8:40ന് ആരംഭിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 8.15ന് മുംബൈയിലെത്തും. അതായത് യാത്രാ സമയം ഏകദേശം 23.5 മണിക്കൂറാണ്. വിമാന യാത്രകളില്‍ സംഭവിക്കുന്നതുപോലെയുള്ള റദ്ദാക്കലുകള്‍ ഈ ട്രെയിന്‍ സര്‍വീസില്‍ അധികം സംഭവിക്കാറില്ല. സ്ലീപ്പര്‍ മുതല്‍ ഫസ്റ്റ് എസി വരെയുള്ള കോച്ചുകള്‍ ഇതിലുണ്ട്. സ്ലീപ്പറില്‍ ആയിരം രൂപയില്‍ താഴെ മാത്രമേ ചിലവ് വരൂ. അതേസമയം എസി ത്രീ ടയര്‍ കോച്ചുകള്‍ക്ക് ഏകദേശം 1500 മുതല്‍ 2500 വരെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകാനുള്ള മറ്റൊരു ഓപ്ഷനുള്ളത് വോള്‍വോ, സ്ലീപ്പര്‍ ബസുകളാണ്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ദീര്‍ഘദൂര ബസ് റൂട്ടുകളില്‍ ഒന്നാണ് ബെംഗളൂരു-മുംബൈ റൂട്ട്. ഏകദേശം 60 മുതല്‍ 70 വരെ ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. 990 കിലോമീറ്ററോളമാണ് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് റോഡ് മാര്‍ഗമുള്ള ദൂരം. 20 മണിക്കൂറോളം യാത്ര സമയം എടുക്കും. അവസാന നിമിഷവും എളുപ്പത്തില്‍ ബുക്ക് ചെയ്യാം എന്നതാണ് ബസ് സര്‍വീസുകളുടെ സൗകര്യം. രാത്രികാല യാത്രകള്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം.അതേസമയം ഇത്രയും ദൂരം ബസില്‍ യാത്ര ചെയ്യുന്നത് ശാരീരികമായി ക്ഷീണം വര്‍ദ്ധിപ്പിക്കും എന്നതു മാത്രമാണ് പരിമിതി. ഇതുകൂടാതെ ഗതാഗതക്കുരുക്കും പ്രതികൂല കാലാവസ്ഥയും ബസുകള്‍ മുംബൈയില്‍ എത്താന്‍ വൈകിപ്പിക്കും. അതിനാല്‍ എല്ലാം പരിഗണിച്ച്‌ ട്രെയിന്‍, ബസ് സര്‍വീസുകള്‍ തിരഞ്ഞെടുക്കുക.ബെംഗളൂരു ബിസിനസ് കോറിഡോർ; ബിഡിഎ അധികൃതർക്ക് എതിരെ ഭൂവുടമകള്‍ രംഗത്ത്, പദ്ധതി നിലയ്ക്കുമോ?നോണ്‍ എസി ടിക്കറ്റിന് ഏകദേശം 1000 മുതല്‍ 1400 വരെയാണ് ടിക്കറ്റ് നിരക്ക്. വോള്‍വോ, എസി സ്ലീപ്പര്‍ ബസുകളില്‍ 2500 മുതല്‍ 3500 വരെയാണ് ചിലവ്. വോള്‍വോ, എസി സ്ലീപ്പര്‍ ബസുകളില്‍ പുതപ്പ്, ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.ഇനി സ്വന്തമായി ടാക്‌സി എടുത്തു പോകാനാണെങ്കില്‍ അത് ചെലവ് ഇരട്ടിയായി വര്‍ധിപ്പിക്കും. ടാക്‌സിയില്‍ പോയാല്‍ 14 മുതല്‍ 17 മണിക്കൂര്‍ വരെയാണ് യാത്രാസമയം. സ്വന്തം നിലയില്‍ പോയാല്‍ ഇന്ധനച്ചെലവ് ഉള്‍പ്പെടെ 7,500 രൂപ മുതല്‍ 10,000 വരെ വരും. നാലു പേര്‍ ചേര്‍ന്ന് ഷെയറിട്ടാല്‍ 2500 രൂപയില്‍ ഒതുക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group