Home covid19 മുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗം

മുബൈയില്‍ കോവിഡ് മൂന്നാം തരംഗം; രാജ്യത്ത് 900 കടന്ന് ഒമൈക്രോണ്‍, മഹാരാഷ്ട്രയില്‍ 252 പേര്‍ക്ക് രോഗം

by admin

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിവര പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പുതിയ കേവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് പോസിറ്റീവായ കേസുകളുടെ എണ്ണം 77,002 ആയി. മുംബൈയില്‍ കോവിഡ് മൂന്നാം തംരംഗം ആരംഭിച്ചുവെന്ന് മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിരവധി പേര്‍ക്ക് ഒമൈക്രോണും സ്ഥിരീകരിച്ചിരുന്നു. 85 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 252ലെത്തി. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ മാത്രം 33 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിരവധി പേര്‍ക്ക് ഒമൈക്രോണും സ്ഥിരീകരിച്ചിരുന്നു. 85 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 252ലെത്തി. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ മാത്രം 33 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ബുധാനാഴ്ച രാത്രി വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 950ലെത്തി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവടങ്ങലില്‍ പുതുതായി ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുള്‍പ്പെടെയാണ് 950 കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇന്നലെ 19 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യസ്ഥാനില്‍ 22 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 252 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹി 238, ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65, തെലങ്കാന, 62 എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നാലെ ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, തെലങ്കാന, എന്നീ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നു. പഞ്ചാബില്‍ ഇന്നലെ ആദ്യ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ അഞ്ച് പേര്‍ക്കും പുതുതായി ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളിലും അഞ്ച് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 11 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 929 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച സ്ഥിരീകരിച്ചതിനെക്കാള്‍ 86 ശതമാനമാണ് ബുധനാഴ്ച വര്‍ധിച്ചത്. ചൊവ്വാഴ്ച 0.89 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അത് ബുധനാഴ്ച ആകുമ്പോഴേക്കും 1.29 ശതമാനം ആകുകയായിരുന്നു. ഡല്‍ഹിയില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയില്‍ യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. യുഎഇയില്‍ നിന്നോ ദുബൈയില്‍ നിന്നോ വരുന്ന മുംബൈയില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്നും. മുംബൈയില്‍ എത്തിയ ശേഷം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.

രാജസ്ഥാനില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മണിപ്പൂരില്‍ ഒമൈക്രോണ്‍ വര്‍ധിക്കുന്നതിനാല്‍ 9 മണിമുതല്‍ 4 മണിവരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. സംഗീത കച്ചേരികള്‍, തബല്‍ ചോങ്ബ, ആഘോഷ വിരുന്നുകള്‍, ഇന്‍ഡോര്‍ സ്പെയ്സുകളിലെ വലിയ ഒത്തുചേരലുകള്‍ എന്നിവ നിയന്ത്രിച്ചിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഒരു സ്വാകര്യ കോളജ് കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാര്‍സിംഗിയിലെ ശ്രീ ചൈതന്യ കോളജിലെ 25ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അണുനശീകരണത്തിനായി കോളജ് അടച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മുമ്പുണ്ടായതിനെക്കാള്‍ രോഗ തീവ്രത കുറവാണെന്നാണ് ഒമൈക്രോണ്‍ ജനിതക പരിശോധന നടത്തുന്ന ഐഎന്‍എസ്എസിഒജി പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group