വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കർണാടകയുടെ ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് സർവീസ് പുനരാരംഭിക്കാൻ ഐആർസിടിസി. ഡിസംബർ മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള ബുക്കിങ് ആരംഭിച്ചു. പ്രൈഡ് ഓഫ് കർണാടക, ഗ്ലിംപ്സസ് ഓഫ് കർണാടക, ജ്യുവൽസ് ഓഫ് സൗത്ത് എന്നീ പേരുകളിൽ 6 ദിവസം നീണ്ടുനിൽക്കുന്ന പാക്കേജ് യാത്രകൾ ബുക്ക് ചെയ്യാം. കർണാടക ടൂറിസം വികസന കോർപറേഷന്റെ (കെഎസ്ടിഡിസി)നിയന്ത്രണത്തിലുണ്ടായിരുന്ന ട്രെയിൻ 2020ലാണ് ഐആർസിടിസിക്ക് കൈമാറിയത്.
കോവിഡിനെ തുടർന്ന് 2 വർഷമായി ഓടിയിരുന്നില്ല. 18 എസി കോച്ചുകളുള്ള ട്രെയിനിൽ 84 പേർക്ക് യാത്ര ചെയ്യാം. 13 ടു ടയർ ബെഡ് കാബിനുകൾ, 30 ത്രീടയർ ബെഡ്ഡ് കാബിനുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിന് വെബ്സൈറ്റ്: irctctourism.com.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച് ആരാധിക : തടഞ്ഞ് സുരക്ഷാസംഘം
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.ചന്ദ്രബാബു നായിഡു പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം .പൂച്ചെണ്ട് നല്കിയ ശേഷം ഇവർ നായിഡുവിനെ ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാല്‍ ഉടൻ തന്നെ നായിഡു അവരെ തടഞ്ഞു . പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവരെ പിടിച്ചു മാറ്റുകയും ചെയ്തു.ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് ഏറെ ആരാധകരാണ് ആന്ധ്രാപ്രദേശില്‍ ഉള്ളത് . ഇസഡ് പ്ലസ് സുരക്ഷയും അദ്ദേഹത്തിനുണ്ട്.
പരിപാടിയുടെ ഭാഗമായി നിരവധി ആരാധകരും, പാർട്ടി പ്രവർത്തകരും അദ്ദേഹത്തിനെ കാണാൻ എത്തിയിരുന്നു.വൻ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത് . സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് സ്ത്രീ നായിഡുവിനരികില്‍ എത്തിയത്.ഈ ദിവസം എനിക്ക് മറക്കാനാകില്ലെന്നും ടിവിയില്‍ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെയാണ് നേരില്‍ കണ്ടതെന്നുമാണ് ‘ ചുംബിക്കാൻ ശ്രമിച്ച സ്ത്രീ പറഞ്ഞത് . 2016 ല്‍ ബാംഗ്ലൂരില്‍ നടന്ന പരിപാടിയ്ക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇത്തരത്തില്‍ ഒരു സ്ത്രീ ചുംബിച്ചിരുന്നു.