ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ പുതിയ ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകൾ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകളുണ്ട്. കാസർകോട്ടേയ്ക്ക് ഒരു സർവീസേ ഉള്ളൂ. ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാകും ബസ് പുറപ്പെടുക. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ് ക്ലാസ് 2.0. പുതിയ 20 വോൾവൊ ബസ്സുകളണ് കർണാടക ആർ.ടി.സി. അടുത്തിടെ പുറത്തിറക്കിയത്. വ്യാഴാഴ്‌ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വജയിച്ചതിനെ തുടർന്നാണ് റെഗുലർ സർവീസ് ആരംഭിച്ചത്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 10.02-നും രാത്രി 10.32-നും കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് രാവിലെ 10.33-നും രാത്രി 10.33-നുമാണ് സർവീസ്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുള്ള പകൽ സർവീസിന് 999 രൂപയും രാത്രി സർവീസിന് 1,151 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പകൽ സർവീസിന് 1,087 രൂപയും രാത്രി സർവീസിന് 1,256 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് രാത്രി 9.17-നാണ് സർവീസ്. 1,101 രൂപയാണ് ടിക്കറ്റ് നിരക്ക്. കാസർകോട് നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 10.02-നാണ് സർവീസ്.
മെച്ചപ്പെട്ട സൗകര്യം:15 മീറ്ററാണ് ബസ്സിൻ്റെ നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനൽച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും പ്രത്യേകതയാണ്. ഫയർ അലാറം ആൻഡ് പ്രൊട്ടക്‌ഷൻ സിസ്റ്റം (എഫ്.എ.പി.എസ്.) ഉൾപ്പെടെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങൾ ബസ്സിലുണ്ട്. തീപ്പിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടർ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാൻ സാധിക്കുംവിധമാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കാമുകന്റെ പേരില്‍ വഴക്കിട്ട ഭാര്യയോട് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞ ആ ഒരു വാക്ക്; റെയില്‍വേയ്ക്ക് നഷ്ടം 3 കോടി; ഒപ്പം സസ്പെന്‍ഷനും പിന്നാലെ വിവാഹമോചനവും
ജോലി സമയത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ കയ്യബദ്ധമുണ്ടാക്കിയ ബഹളം ചില്ലറയല്ല. അദ്ദേഹം ഫോണില്‍ തന്റെ ഭാര്യയോട് പറഞ്ഞ ‘ഒക്കെ’യാണ് ഇവിടെ പ്രശ്‌നമായത്.സംഭവമിങ്ങനെ കാമുകന്റെ പേരില്‍ ഫോണിലൂടെ ഭാര്യയോട് വഴക്കിടുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷന്‍ മാസ്റ്റര്‍. തര്‍ക്കത്തിനിടെ ‘ഓകെ’ പറഞ്ഞ് അദേഹം ഫോണ്‍ വെച്ചു. എന്നാല്‍, തൊട്ടപ്പുറത്തുള്ള മൈക്രോഫോണ്‍ ഓണാണെന്ന് അദേഹം ഓര്‍ത്തില്ല.മൈക്രോഫോണിലൂടെ ‘ഓക്കെ’ കേട്ടതോടെ ട്രെയിന്‍ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ പോകാനുള്ള അറിയിപ്പ് നല്‍കി.
നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിന്‍ അയക്കാനുള്ള സമ്മതമായാണ് ഈ ‘ഓക്കെ’യെ തെറ്റിദ്ധരിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതുവഴി റെയില്‍വേക്ക് 3 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു.നമുക്ക് വീട്ടില്‍വെച്ച് സംസാരിക്കാം, ഓകെയെന്ന് ഉച്ചത്തില്‍ പറഞ്ഞാണ് ഇദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. ഈ ‘ഓക്കെ’യാണ് വിഷയമായി മാറിയത്.
സസ്‌പെന്‍ഷന് പിന്നാലെ ദാമ്ബത്യം വഷളായതോടെ ഉദ്യോഗസ്ഥന്‍ വിശാഖപട്ടണം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സ്ത്രീധനവും ക്രൂരതയും സംബന്ധിച്ച പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു. ഭാര്യയുടെ പ്രവൃത്തിയെ ക്രൂരമായി കണക്കാക്കുകയും കുടുംബ കോടതി വിധി റദ്ദാക്കുകയും ഇയാള്‍ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്യുകയായിരുന്നു.