പ്രസംഗത്തിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വേദിയിലേക്ക് വിളിച്ചുവരുത്തി അടിക്കാൻ ഓങ്ങിയ ഐപിഎസ് ഓഫിസർക്ക് ഡിസിപി ആയി പുതിയ നിയമനം.ഏപ്രിലില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെൻഷനിലാണ് ധാർവാഡ് അഡീ. പോലീസ് സൂപ്രണ്ടായിരുന്ന നാരായണ്‍ ബരാമണിയെയാണ് സിദ്ധരാമയ്യ വേദിയിലേക്ക് വിളിപ്പിച്ച് അടിക്കാൻ ഓങ്ങിയത്. ഇതില്‍ പ്രതിഷേധിച്ച് നാരായണ്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിക്കുകയായിരുന്നു.
ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം.സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നില്‍ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും കൈയോങ്ങുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം ബരാമണി സ്വമേധയാ വിരമിക്കല്‍ തെരഞ്ഞെടുക്കുന്നതായി പറഞ്ഞു.പൊലീസ് വകുപ്പില്‍ 31 വർഷത്തെ സേവനമുള്ള അദ്ദേഹത്തിന് വിരമിക്കാൻ ഇനിയും നാല് വർഷം കൂടി ബാക്കിയുണ്ട്. ഇതിനിടെയാണ് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം നല്‍കിയത്.