Home കായികം ഐപിഎല്‍ താരകൈമാറ്റം, ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി, ഇന്ത്യൻ താരത്തെ വിട്ടുകൊടുക്കാനാവില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്‍ താരകൈമാറ്റം, ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി, ഇന്ത്യൻ താരത്തെ വിട്ടുകൊടുക്കാനാവില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ്

by admin

ഐപിഎല്‍ താരകൈമാറ്റത്തില്‍ ആര്‍ അശ്വിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അശ്വിന്‍റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദറെ താരകൈമാറ്റത്തിലൂടെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഓഫര്‍ ഗുജറാത്ത് ടൈറ്റന്‍സ് നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്കൽ ബോയ് കൂടിയായ സുന്ദറെ അശ്വിന് പകരം ടീമിലെത്തക്കാനായിരുന്നു ചെന്നൈയുടെ ശ്രമം.

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനായി കളിച്ച അശ്വിന്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ മികച്ചൊരു ഇന്ത്യൻ സ്പിന്നറുടെ കുറവ് നികത്താനാണ് ചെന്നൈ ശ്രമിക്കുന്നത്.അഹമ്മദാബാദ്: ഐപിഎല്‍ താരകൈമാറ്റത്തില്‍ ആര്‍ അശ്വിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അശ്വിന്‍റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദറെ താരകൈമാറ്റത്തിലൂടെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ഓഫര്‍ ഗുജറാത്ത് ടൈറ്റന്‍സ് നിരസിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്കൽ ബോയ് കൂടിയായ സുന്ദറെ അശ്വിന് പകരം ടീമിലെത്തക്കാനായിരുന്നു ചെന്നൈയുടെ ശ്രമം.കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിനായി കളിച്ച അശ്വിന്‍ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ സ്പിന്‍ ട്രാക്കില്‍ മികച്ചൊരു ഇന്ത്യൻ സ്പിന്നറുടെ കുറവ് നികത്താനാണ് ചെന്നൈ ശ്രമിക്കുന്നത്. സഞ്ജു സാംസണ് പകരം രവീന്ദ്ര ജഡേജയെ കൂടി കൈവിട്ടാല്‍ ചെന്നൈ സ്പിന്‍ നിര വീണ്ടും ദുര്‍ബലമാകും. നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും മാത്രമാണ് പിന്നീട് ചെന്നൈ സ്പിന്‍ നിരയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുന്ദറിനായി ചെന്നൈ രംഗത്തെത്തിയത്.ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി സുന്ദര്‍ മികച്ച ഫോമിലുമാണ്. സുന്ദറിനെ സ്വന്തമാക്കിയിരുന്നെങ്കില്‍ ജഡേജക്ക് പറ്റിയ പകരക്കാരനാക്കാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി ആറ് മത്സരങ്ങളില്‍ മാത്രമാണ് സുന്ദര്‍ കളിച്ചത് ഇതില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് മാത്രമാണ് സുന്ദറിന് വീഴ്ത്താനായത്. ഇന്ത്യൻ ടീ20 ടീമില്‍ സ്ഥിരമായി അവസരം ലഭിക്കുമ്പോഴും 2020-21 ഐപിഎല്‍ സീസണില്‍ മാത്രമാണ് സുന്ദര്‍ 10ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group