ബംഗളൂരു: ഐ.പി.എല്‍ പ്രമാണിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ബി.എം.ടി.സി സ്പെഷല്‍ സർവിസുകള്‍ നടത്തുന്നു.
മേയ് 12,18 തീയതികളിലാണ് സർവിസുകളുണ്ടാവുക. കടുകോഡി (എസ്.ബി.എസ് 1 കെ), സർജാപൂർ (ജി 2), ഇലക്‌ട്രോണിക്‌സ് സിറ്റി (ജി 3), ബന്നാർഘട്ട നാഷനല്‍ പാർക്ക് (ജി 4), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്‌സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (മഗഡി റോഡ്) (ജി 7), യെലഹങ്ക ഫിഫ്ത്ത് ഫേസ് (ജി 9), ആർ.കെ ഹെഗ്‌ഡെ നഗർ (ജി 10), ബഗലൂർ (ജി 11), ഹൊസക്കോട്ട് (317 ജി), ബന്നശങ്കരി (13) എന്നിവിടങ്ങളില്‍ നിന്നാണ് സർവിസുകളുണ്ടാവുക.
അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ബംഗളൂരു: ഹൂബ്ബള്ളി കാർവാർ റോഡില്‍ സംശയാസ്പദ നിലയില്‍ കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തി.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹത്തിന് 40 വയസ്സ് തോന്നിക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു.