മൈസൂരു : ചാമുണ്ഡി കുന്നുകളിൽ വെള്ളിയാഴ്ചയുണ്ടായ കാട്ടുതീ അട്ടിമറി ശ്രമമാണെന്നും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മൈസൂരു ഫോറസ്റ്റ് കൺസർവേറ്റർ കെ.എൻ. ബസവരാജ് പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ തീപ്പിടിത്തത്തിൽ 50 ഏക്കർ കാട് കത്തി നശിച്ചിരുന്നു.സംഭവത്തിൽ ഒരു വന്യമൃഗവും ചത്തിട്ടില്ല. അക്രമികൾ മാലിന്യക്കൂമ്പാരത്തിന് തീയിട്ടതാണ് കാരണം.
ഇത് കൂടുതൽ പ്രദേശത്ത് തീ പടരാൻ കാരണമായും ബസവരാജ് അറിയിച്ചു.ചാമുണ്ഡി കുന്നുകളിൽ തീയിട്ട അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സേനാ പാഡെ അംഗങ്ങൾ പഴയ ഡി.സി. ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്തി.എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രക്ഷോഭകർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു
വിവാഹപിറ്റേന്ന് വധുവിനെ കബളിപ്പിച്ച് വരൻ കടന്നു കളഞ്ഞതായി പരാതി
വിവാഹപിറ്റേന്ന് വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം ഒത്തു തീർപ്പാക്കി.വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. വിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്. ജനുവരി 23നു റാന്നിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നില്‍ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു.
തുടർന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീർപ്പിനെത്തിയത്. വിവാഹ സമയത്ത് വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.