ഇൻവെസ്റ്റ് കർണാടക-2025ന്റെ മൂന്നാം ദിവസം വിവിധ സ്ഥാപനങ്ങളിലായി 2220 കോടി രൂപയുടെ നിക്ഷേപം നടന്നു.ഇതിന്റെ ഭാഗമായി സ്‌പോർട്‌സ് അടിസ്ഥാന സൗകര്യ വികസനം, സ്റ്റീല്‍, സില്‍ക്ക് ഉല്‍പന്ന നിർമാണം എന്നിവയുള്‍പ്പെടെ സംസ്ഥാനത്ത് ആകെ ഒമ്ബത് നിക്ഷേപ കരാറുകളിലാണ് ഒപ്പുവെച്ചത്. ഹോസ്‌കോട്ടിലെ നിർമാണ പ്ലാന്റ് വികസിപ്പിക്കുന്നതിനായി വോള്‍വോ കമ്ബനി 1400 കോടി രൂപ നിക്ഷേപിച്ചു. ബി.ബി.എം സ്പോർട്സ് ഫീല്‍ഡ്സ് ആൻഡ് ഹാള്‍സ് കോണ്‍ട്രാക്റ്റിങ് എല്‍.എല്‍.സി 250 കോടി സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നിക്ഷേപിച്ചു. സ്റ്റീല്‍ ഫോഴ്‌സ് ബില്‍ഡിങ് മെറ്റീരിയല്‍സ് എല്‍.എല്‍.സി 250 കോടി ഉരുക്കിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും നിർമാണത്തിന് നിക്ഷേപിച്ചു.
സെരിടെക് ഫാം എല്‍.എല്‍.പി 25 കോടി കയറ്റുമതിക്കായി നൂലിന്റെയും പട്ട് ഉല്‍പന്നങ്ങളുടെയും നിർമാണത്തിന് നിക്ഷേപിച്ചു. മോറെക്സ് ഗ്രൂപ് 150 കോടിയുടെ കണ്‍വെൻഷൻ സെന്റർ തുറന്നു. നാസ് സ്റ്റാർ ട്രേഡിങ് എല്‍.എല്‍.സി അഞ്ച് കോടി- റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നിർമാണം. ഡെല്‍വാൻ ഗ്രൂപ് 120 കോടി- ഹോട്ടലും റിസോർട്ട് എന്നിവയുടെ നിർമാണം. ക്ലബ് സുലൈമാനി ഫുഡ് ആൻഡ് ബിവറേജസ് എല്‍.എല്‍.പി അഞ്ച് കോടി- കഫേ, എക്സ്പ്രസ്, ഫുള്‍ സർവീസ് റസ്റ്റാറന്റ് എന്നിവക്ക്. യുസ്ര ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 15 കോടി- മൈസൂവുവില്‍ വെല്‍നസ് സെന്റർ.
ട്രക്ക് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു; വാഹനങ്ങള്‍ക്ക് തീയിട്ട് ആള്‍ക്കൂട്ടം, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്
ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ആള്‍ക്കൂട്ടം നിരവധി വാഹനങ്ങള്‍ക്ക് തീവെച്ചു.മധ്യപ്രദേശിലെ സിൻഗ്രാലി ജില്ലയിലാണ് സംഭവം. കല്‍ക്കരിയുമായെത്തിയ ട്രക്ക് ബൈക്കിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. തുടർന്ന് അക്രമാസക്തമായ ആള്‍ക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. സംഭവസ്ഥലത്തേക്ക് എത്തിയ നിരവധി പൊലീസുകാർക്ക് സംഘർഷത്തിനിടെ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.രണ്ട് പേരുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നുവെന്നും ഇത് അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ആളുകള്‍ 11 വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതില്‍ ഏഴ് എണ്ണവും ബസുകളാണ്.പ്രദേശത്ത് സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംഘർഷം പടരുന്നത് തടയുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പൊലീസ് അറിയിച്ചു