Home Uncategorized അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്ബന്ധമാവുന്നത്‌ രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്ബന്ധമാവുന്നത്‌ രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

by admin

ന്യൂഡൽഹി: രാജ്യത്ത് ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആർ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആർടിപിസിആർ പരിശോധന ചുരുങ്ങിയത് 70 ശതമാനമാക്കി ഉയർത്താൻ കേന്ദ്രം ആവർത്തിക്കുന്നതിനിടയിലാണ് ഐസിഎംആർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബുകളിലെ പരിശോധനാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പുതിയ നിർദേശം പുറപ്പെടുവിച്ചത്.

“കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അന്തർ സംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിർദേശവും പിൻവലിച്ചിട്ടുണ്ട്. 10 ദിവസത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കിയ, അവസാനത്തെ മൂന്നുദിവസങ്ങളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തവരും ആർടിപിസിആർ ചെയ്യേണ്ടതില്ലെന്നാണ് മാർഗനിർദേശങ്ങളിൽ ഐസിഎംആർ പറയുന്നത്.

കർഫ്യു ഫലം ചെയ്തില്ല ; കര്ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്

ദേശീയതലത്തിൽ 2506 മോളിക്യുലാർ ടെസ്റ്റിങ് ലാബോറട്ടറികളിലായി ആർടിപിസിആർ, ട്രൂനാറ്റ്, സിബിഎൻഎ എടി എന്നിവയുൾപ്പടെ 15 ലക്ഷം പരിശോധനകൾ നടത്താൻ ഇന്ത്യക്ക് കഴിയും. എന്നാൽ ആർടിപിസിആർ ടെസ്റ്റുകളിൽ പെട്ടെന്നുണ്ടായ വർധനവും ലാബ് ജീവനക്കാരിൽ പലരും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചതിനാലും ലാബോറട്ടറികൾക്ക് മേൽ അമിതഭാരമാണ് നിലവിലുളളത്. ആർടിപിസിആർ പരിശോധനയുടെ നടപടിക്രമങ്ങൾക്കായി 72 മണിക്കൂറാണ് അതിനാൽ വേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് കൂട്ടായ പരിശോധനകൾക്ക് റാപിഡ് ആന്റിജൻ പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റിജൻ അനുവദിക്കാമെന്നും ഐസിഎംആർ പറയുന്നു.

ഓക്സിജന്‍ ക്ഷാമം, കര്‍ണാടകത്തില്‍ 2 പേര്‍ കൂടി മരിച്ചു.ഓക്‌സിജന്‍ എത്തിച്ച്‌ “സോനു സൂദ്”.

നടത്താൻ ഐസിഎംആർ പരിശോധനകൾ എല്ലായിടത്തും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരെ ആർടിപിസിആർ ടെസ്റ്റ് ചെയ്യണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group