Home Featured ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ആരംഭിച്ചു

ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം ആരംഭിച്ചു

by admin

ബെംഗളൂരു : ഓൾ ഇന്ത്യ സ്പൈസസ്എക്സ്പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) സംഘടിപ്പിച്ച അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി-2025) ബെംഗളൂരുവിൽ തുടങ്ങി.ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല ഉദ്ഘാടനംചെയ്തു‌. സുസ്ഥിരവും ഉയർന്ന ഗുണനിലവാരമുള്ളതുമായ സുഗന്ധവ്യഞ്ജന വ്യവസായം സാധ്യമാക്കുന്നതിനായി ഗവേഷക-വ്യവസായ-ഗുണനിയന്ത്രണ സ്ഥാപനങ്ങൾ യോജിച്ചുപ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സുഗന്ധവ്യഞ്ജനങ്ങളുടെ ഔഷധമൂല്യംകൂടി കണക്കിലെടുത്ത് അവയെ പരിഗണിക്കണം.

വിത്തുവികസനം, കീടനാശിനി കുറയ്ക്കുന്നതിനുള്ള നാനോ ടെക്നോളജി, സസ്യപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ബയോസ്റ്റിമുലൻ്റുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഡോ. കൃഷ്ണ എം.എല്ല പറഞ്ഞു.സുഗന്ധവ്യഞ്ജനവ്യാപാരത്തിൽ ആഗോളവിപണിയുടെ 25 ശതമാനം ഇന്ത്യയ്ക്കുണ്ടെന്ന് സമ്മേളനത്തിൽ സംസാരിച്ച ദേശീയ സുഗന്ധവ്യഞ്ജനബോർഡ് സെക്രട്ടറി പി. ഹേമലത പറഞ്ഞു. 180-ലധികം രാജ്യങ്ങളിലേക്ക് 225 സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതിചെയ്യുന്നുണ്ടെന്നും പറഞ്ഞു.ഫോറം ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ, അഭിനവ് ബിന്ദ്ര, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.പി. കാമത്ത്, നിഷേഷ് ഷാ എന്നിവർ സംസാരിച്ചു.

സുഗന്ധവ്യഞ്ജനവ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ചചെയ്യുന്ന നാലുദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായമേഖലയിലെ പ്രമുഖരും നയരൂപവത്കരണ വിദഗ്‌ധരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്.ആഗോള സുഗന്ധവ്യഞ്ജനവ്യവസായത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മാനെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ജീൻ മാനെയ്ക്ക് നൽകി ആദരിച്ചു.’ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ സത്യവും മിഥ്യയും’ എന്ന വിഷയത്തിൽ ആദ്യ ദിവസം ചർച്ച നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനവും നടന്നു. ആഗോള സ്പൈസ് വ്യാപാരത്തിൽ സഹകരണം വർധിപ്പിക്കുന്നതിനായി അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബെംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിലാണ് സമ്മേളനം.

ചോദ്യത്തിന് ഉത്തരം നല്‍കിയില്ല; വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു, ദേഹത്ത് കയറിയിരുന്ന് അധ്യാപകൻ; അറസ്റ്റ്

ഉത്തർപ്രദേശില്‍ പത്ത് വയസുകാരനായ വിദ്യാർത്ഥിയെ മർദിക്കുകയും കാലിന് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.ക്ലാസില്‍ ചോദ്യം ചോദിക്കുന്നതിനിടെ കുട്ടി ഉത്തരം പറയാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂള്‍ അധ്യാപകനായ ഹർഷിത് തിവാരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥിയെ മർദിക്കുന്നതിന് മുമ്ബ് കുട്ടിയ്ക്കെതിരെ ജാതീയ അധിക്ഷേപങ്ങള്‍ നടത്തിയതായാണ് റിപ്പോർട്ട്. ഉത്തരം പറയാതായതോടെ കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി കുട്ടിയുടെ ദേഹത്ത് കയറിയിരുന്നു.

നിയന്ത്രണം തെറ്റിയ കുട്ടി നിലത്ത് വീഴുകയും കാലിന് പരിക്കേല്‍ക്കുകയുമായിരുന്നു.വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടനെ കുട്ടിയെ മാതാപിതാക്കള്‍ ചേർന്ന് പ്രദേശത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ കാല്‍ ഒടിഞ്ഞതായി അധികൃതർ കണ്ടെത്തി. കുട്ടിയുടെ കേള്‍വിശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ അധ്യാപകനെ കാണാൻ പോയെങ്കിലും ചികിത്സയ്ക്കായി ഇരുനൂറ് രൂ നല്‍കി മടക്കി അയക്കുകയായിരുന്നു. ഇതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group