ബെംഗളൂരു : സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച കർണാടകയുടെ ശക്തി പദ്ധതിക്ക് വീണ്ടും ഇന്റർനാഷണൽ അംഗീകാരം ലഭിച്ചു. കർണാടകയിലെ സ്ത്രീകൾ ഏറ്റെടുത്ത ഈ പദ്ധതി അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. നേരത്തെ, ഈ പദ്ധതി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഈ റെക്കോർഡ് ഉൾപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ജനപ്രിയ പദ്ധതികളിൽ ഒന്നാണ് ശക്തി. ജൂൺ 11 ന് ആരംഭിച്ച ഈ പദ്ധതി ഇതുവരെ 500 കോടിയിലധികം ആർടിസി ബസുകളിൽ സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. പദ്ധതിക്കായി സർക്കാർ ഇതുവരെ 12,660 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശക്തിപെടുത്തിയതാണ് വിലയിരുത്തൽ. യാത്രകരായ സ്ത്രീകളെയും ട്രാൻസ്പോർട് ജീവനക്കാരെയും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അഭിനന്ദിച്ചു.
ശക്തി പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം
previous post