അന്താരാഷ്ട്ര പ്രൊഫഷണൽ ബോക്സിങ് ഈ മാസം 30-ന് ബെംഗളൂരുവിൽ നടക്കും. എച്ച്.എസ്.ആർ. ലേഔട്ടിലെ വൈറ്റ് ഹൗസിലാണ് മത്സരം. യുഗാൺഡ, ഘാന, തായ്ലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.
വേൾഡ് ബോക്സ്സിങ് കൗൺസിലിന്റെയും (ഡബ്ള്യു.ബി.സി.) ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെ്റെയും (ഐ.ബി.സി.) അനുമതിയോടെയാണ് മത്സരം. ഡബ്ള്യു.ബി.സി. യൂത്ത് വേൾഡ് (18 മുതൽ 23 വരെ പ്രായം), ഡബ്ള്യു.ബി.സി. ഇന്ത്യ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലാകും മത്സരം അരങ്ങേറുക.
499 രൂപയാണ് ടിക്കറ്റ് നിരക്ക്. ലൈവ് സ്ട്രീമിങ്ങുമുണ്ടാകും. 700 പേർ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരിലൊരാളായ പായം ഹൊനാരി പറഞ്ഞു.ക്രൗൺ ബോക്സിങ് പ്രൊമോഷൻസ്, ഗ്രാസ്റൂട്ട് ബോക്സിങ് പ്രൊമോഷൻസ് എന്നിവരാണ് സംഘാടകർ.
ശരീരത്തില്‍ ആന്തരിക വൃഷണങ്ങള്‍; ഗര്‍ഭപാത്രം ഇല്ല; ഒളിമ്ബിക്സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് സ്ഥിരീകരണം
അള്‍ജീരിയൻ വനിതാ ബോക്സറും ഒളിമ്ബിക്സ് മെഡല്‍ ജേതാവുമായ ഇമാനെ ഖെലീഫ് പുരുഷൻ. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തില്‍ ഇമാനയുടെ ഒളിമ്ബിക്സ് മെഡല്‍ തിരികെ വാങ്ങുമെന്നാണ് സൂചന. ഈ വർഷം പാരിസില്‍ നടന്ന ഒളിമ്ബിക്സില്‍ വനിതാ ബോക്സിംഗില്‍ സ്വർണ മെഡല്‍ നേടിയ താരം ആയിരുന്നു ഇമാനെ.കഴിഞ്ഞ ദിവസമാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
പരിശോധനയില്‍ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആല്‍ഫ റിഡക്റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇമാനെ പുരുഷനാണെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷം ആയിരുന്നു ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്കാനിംഗില്‍ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്ത്രീകളില്‍ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇമാനെയുടെ ശരീരത്തില്‍ എക്സ്വൈ ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ ഇമാനെയെ ഡല്‍ഹിയില്‍നടന്ന ലോക ചാമ്ബ്യൻഷിപ്പിലെ സ്വർണമെഡല്‍ മത്സരത്തില്‍നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമാന പുരുഷനാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.അതേസമയം താൻ സ്ത്രീയാണെന്ന് ആവർത്തിയ്ക്കുകയാണ് ഇമാനെ. ജനിച്ചതും വളർന്നതും സ്ത്രീ ആയിട്ടാണ്. ഇപ്പോള്‍ ജീവിക്കുന്നതും സ്ത്രീ ആയിട്ടാണ്. അതിനാല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും ഇമാനെ പറയുന്നു.