മൈസൂരു : മൈസൂരുവിലെ അന്തരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി സിദ്ധരമായ്യ. വ്യാഴാഴ്‌ച ചാമരാജ്‌നഗറിലെ മാലെ മഹാദേശ്വര കുന്നുകളിൽ (എംഎം ഹിൽസ്) നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.മൈസൂരു നഗരത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള യെൽവാൾ ഹോബ്ലിയിലെ ഹുയിലാലു ഗ്രാമത്തിൽ സ്റ്റേഡിയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ പൂർത്തിയാക്കും.
തുടർന്ന് സർക്കാർ സ്ഥലം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസിഎ) കൈമാറുമെന്നും സിദ്ധരമായ്യ അറിയിച്ചു. പദ്ധതിക്കായി 26.31 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക.സർക്കാർ സതഗള്ളിയിലാണ് ആദ്യം സ്റ്റേഡിയം ആസൂത്രണം ചെയ്‌തത്. എന്നാൽ അവിടെയുള്ള ഭൂമിക്കുള്ളിൽ ഒരു തടാകം ഉള്ളതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേഡിയം നിർമാണത്തിനുള്ള ശുപാർശ തള്ളുകയായിരുന്നു.
തുടർന്നാണ് യെൽവാൾ ഹോബ്ലിയിലെ ഹുയിലാലു ഗ്രാമത്തിൽ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇവിടെ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഭൂപ്രകൃതിയുടെയും പ്രവേശനക്ഷമതയുടെയും കാര്യത്തിൽ സ്റ്റേഡിയത്തിന് അനുയോജ്യമാണെന്ന് ഇതിനകം തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.സ്റ്റേഡിയം നിർമാണത്തിനായി ക്രിക്കറ്റ് അസോസിയേഷൻ 100 കോടിയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത്. അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമായാൽ മൈസൂരു അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിനുള്ള പ്രധാന സ്ഥലമായി മാറും.
ഡയറ്റിങ്ങും വ്യായാമവും മാത്രമല്ല. ആരോഗ്യകരമായ നീണ്ട ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തി 102-കാരി
ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിച്ചിരിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ആഗ്രഹമാകും. ശരിയായ ഡയറ്റിങ്ങും വ്യായാമവുമൊക്കെ സന്തോഷത്തോടെയുള്ള ആരോഗ്യകരമായ ജീവിതത്തില്‍ നിര്‍ണായകവുമാണ്.ഇപ്പോള്‍ തന്റെ ആരോഗ്യരഹസ്യം വ്യക്തമാക്കുന്ന 102 വയസുള്ള ഒരു മുത്തശ്ശിയുടെ വീഡിയോയാണ് വൈറലാകുന്നത്.ഒരു ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണ് വീഡിയോ പങ്കുവെച്ചത്. സന്തോഷത്തോടെയും ആരോഗ്യത്തോടെയുമുള്ള ജീവിതത്തിന്റെ രഹസ്യം എന്താണെന്ന് ജമൈക്കന്‍ സ്വദേശിയായ മുത്തശ്ശിയോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
ഇതിന് അവര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.സ്വയം സ്‌നേഹിക്കുക എന്നതാണ് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിന്റെ രഹസ്യമെന്നാണ് മുത്തശ്ശി പറയുന്നത്. താന്‍ തന്നെ ഒരുപാട് സ്‌നേഹിക്കന്നുണ്ടെന്നും എല്ലാവരും ഇക്കാര്യം പരീക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. പോസിറ്റീവ് ചിന്തകളാണ് സന്തോഷകരമായ ജീവിതത്തിന്റെ മറ്റൊരു രഹസ്യം. ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ അതാലോചിച്ച് ദുഃഖിച്ചിരിക്കാതെ, പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മുത്തശ്ശി പറയുന്നു.