Home Featured ബംഗളുരുവിൽ ഇന്റീരിയർ ഡിസൈനറായ മലയാളി യുവവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ബംഗളുരുവിൽ ഇന്റീരിയർ ഡിസൈനറായ മലയാളി യുവവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

by admin

ബെംഗളൂരു : ബെംഗളൂരു
മാറത്തഹള്ളിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു. ഇടുക്കി അടിമാലി ആയത്തുപറമ്പിൽ ജോ തോമസാണ് (39) മരിച്ചത്. വ്യാഴാഴ്ചരാവിലെ കെട്ടിടത്തിന്റെ നാലാംനിലയിൽ ഇന്റീരിയർ ജോലികളുടെ ഭാഗമായി അളവെടുക്കുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരുവർഷത്തോളമായി ബേഗൂരിലെ ഉള്ളഹള്ളിയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. മാറത്തഹള്ളിയിൽ കെട്ടിടത്തിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരിൽ താമസിക്കുന്ന ജോ തോമസ് കെട്ടിടങ്ങളുടെ  ഇന്‍റീരിയർ ഡിസൈനിംഗ് ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായി അളവെടുക്കാനായി ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിന്‍റെ ഭാഗത്തെത്തിയപ്പോള്‍ അബദ്ധത്തിൽ താഴേക്ക് വീണാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അടിമാലിയിൽ എത്തിക്കും. വിശ്വദീപ്തി നഗറിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് അടിമാലി സെന്റ് മാർട്ടിൻ ഡീപോറസ് ചർച്ചിൽ സംസ്കരിക്കും.

പരേതനായ തോമസിന്റെയും ഷൈനിയുടെയും മകനാണ് ജോ കത്തിപ്പാറ സ്വദേശിനി നീതുവാണ് ഭാര്യ.  ക്രിസ്റ്റഫർ ജോൺ ഏക മകനാണ്. അടിമാലി കല്ലാർകുട്ടി റോഡിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയായിരുന്ന ജോ ജോസഫ് ബെംഗളൂരുവിലെത്തിയിട്ട് ഒരു വർഷം ആകവേയാണ് ദാരുണണായ മരണം സംഭവിച്ചത്.

വീണ്ടും ടോൾ ;ബെംഗളുരു യാത്രകൾ ചിലവേറും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഒരിടത്തുകൂടി ടോൾപിരിവ് ആരംഭിക്കുന്നതോടെ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രച്ചെലവേറും. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരിൽ ജൂലായ് ഒന്നിന് ടോൾപിരിവ് ആരംഭിക്കാനാണ് ദേശീയപാതാ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ബെംഗളൂരുവിൽനിന്നാരംഭിക്കുന്ന റോഡിൽ ബിഡദി കണിമിണികെയിൽ നിലവിൽ ടോൾപിരിവുണ്ട്. ഇവിടത്തെ നിരക്ക് രണ്ടാഴ്ചമുമ്പ് 22 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോൾ വരുന്നത്. രണ്ടിടത്ത് ടോൾ ഈടാക്കുമെന്ന് ദേശീയപാതാ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.

കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയിൽ അടയ്ക്കേണ്ടത്. കണിമിണികെയിൽ 165 രൂപ നൽകണം. ഇതോടെ ടോൾ ഇനത്തിൽ മൊത്തം 320 രൂപ ചെലവാകും. ചെറിയ ചരക്കുവാഹനങ്ങൾക്കും മിനിബസുകൾക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേർത്ത് 505 രൂപ നൽകണം.

ബസുകൾക്കും ലോറികൾക്കും (രണ്ട് ആക്സിൽ) ശ്രീരംഗപട്ടണയിൽ 525 രൂപയും കണിമിണികെയിൽ 565 രൂപയും ചേർത്ത് 1090 രൂപയാണ് നൽകേണ്ടത്. ത്രീ ആക്സിൽ ബസുകൾക്കും ലോറികൾക്കും 575-ഉം 615-ഉം ചേർത്ത് 1190 രൂപയാകും. നാലുമുതൽ ആറുവരെ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 825-ഉം 885-‌ഉം ചേർത്ത് 1710 രൂപ ടോൾ അടയ്ക്കേണ്ടിവരും.

അതേദിവസംതന്നെയുള്ള മടക്കയാത്ര ഉൾപ്പെടെയുള്ള ടോൾ (ശ്രീരംഗപട്ടണയിലേതും കണിമിണികെയിലേതും ചേർത്ത്): കാർ, ജീപ്പ്, വാൻ -485 രൂപ, ചെറിയ ചരക്കുവാഹനങ്ങൾക്കും മിനിബസുകൾക്കും -780 രൂപ, ബസുകൾക്കും ലോറികൾക്കും(രണ്ട് ആക്സിൽ) -1640 രൂപ, ത്രീ ആക്സിൽ ബസുകൾക്കും ലോറികൾക്കും -1785 രൂപ, നാലുമുതൽ ആറുവരെ ആക്സിലുകളുള്ള വാഹനങ്ങൾ -2570 രൂപ.

രണ്ടാമത്തെ ടോൾപിരിവ് ആരംഭിക്കുന്നതോടെ കേരളത്തിലേക്കുള്ള ആർ.ടി.സി. ബസുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ആദ്യത്തെ ടോൾപിരിവ് തുടങ്ങിയപ്പോൾ കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും കേരള ആർ.ടി.സി. നിലവിലെ നിരക്ക് തുടരുകയായിരുന്നു. ടോൾതുക വർധിക്കുന്നതോടെ നിരക്കുയർത്തുന്ന കാര്യം കോർപ്പറേഷൻ ആലോചിച്ചേക്കുമെന്ന് കെ.എസ്.ആർ.ടി.സി. ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group