ബെംഗളൂരു: കർണാടക സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റീൻ നിർദേശങ്ങളിൽ വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ,
പാരാമെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ് വിദ്യാർഥികൾക്കാണ് ഈ ഇളവ്. ഇവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം മതി.
എന്നാൽ മറ്റു വിദ്യാർഥികൾക്കും ജോലിക്കാർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം ഒരാഴ്ചത്തെ ക്വാറന്റീൻ നിർബന്ധമാണ്. കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ളർക്ക് കർണാടക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.