ബംഗളൂരു: കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ചൊവ്വാഴ്ച നടപ്പാക്കിയില്ല.
വിദ്യാർഥികൾക്കും കർണാടകയിൽ ജോലി ചെയ്യുന്നവർക്കും ഉൾപ്പെടെ കേരളത്തിൽനിന്നും വരുന്ന എല്ലാവരെയും നിർബന്ധിത ക്വാറന്റീനിലാക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നതെങ്കിലും പ്രാദേശിക തലത്തിൽ നിയന്ത്രണം നടപ്പാക്കി തുടങ്ങിയിട്ടില്ല. വിശദമായ മാർഗനിർദേശം പുറത്തിറക്കിയശേഷമായിരിക്കും ഒരോ ജില്ലയിലും ക്വാറന്റീൻ ഏർപ്പെടുത്തുകയെന്നാണ് വിവരം. അതുവരെ ആർ.ടി.പി.സി.ആർ സാമ്ബിൾ എടുത്തശേഷം വീടുകളിലേക്ക് വിടാനാണ് തീരുമാനമെങ്കിലും എല്ലായിടത്തും ഇത് നടപ്പാക്കി തുടങ്ങിയിട്ടില്ല.
നിലവിൽ നേരത്തെയുണ്ടായിരുന്നതുപോലെ കേരളത്തിൽനിന്നും ബസിലും ട്രെയിനിലും സ്വകാര്യവാഹനങ്ങളിലുമായി എത്തുന്നവരെ പരിശോധിക്കുന്നത് ചൊവ്വാഴ്ചയും തുടർന്നു. കുടകിലേക്കുള്ള മാക്കൂട്ട അതിർത്തി, മുത്തങ്ങ കഴിഞ്ഞശേഷമുള്ള മൂലഹോളെ, ബാവലി, കുട്ട തുടങ്ങിയ അതിർത്തികളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം വിലാസവും ഫോൺ നമ്ബറും ഉൾപ്പെടെ രേഖപ്പെടുത്തിയശേഷം വാഹനങ്ങൾ കടത്തിവിട്ടു. എന്നാൽ, ബംഗളൂരുവിലെ കെ.എസ്.ആർ മജസ്റ്റിക്ക്
റെയിൽവെ സ്റ്റേഷനിലും മറ്റു സ് റ്റേഷനുകളിലും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി.
സാമ്ബിൾ ശേഖരിച്ചശേഷം വിലാസവും ഫോൺ നമ്ബറും വാങ്ങിയശേഷം ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. കെ.എസ്.ആർ മജസ്റ്റിക്ക് റെയിൽവെ സ് റ്റേഷൻ, കാർമെലാറാം, യശ്വന്ത്പുർ, ക ൻാൻമെന്റ് തുടങ്ങിയ സ്റ്റേഷനുകളിലും പരിശോധന തുടർന്നു. എന്നാൽ, ചില സ് റ്റേഷനുകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ സാമ്ബിൾ ശേഖരിക്കാതെ തന്നെ കടത്തിവിട്ടു. ബംഗളൂരുവിലെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലും പരിശോധനയുണ്ടായിരുന്നു.
അതേസമയം, കർണാടകയിലേക്ക് വരുന്ന വിദ്യാർഥികൾക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി തുടങ്ങിയിട്ടുണ്ട്. ഹ്രസ്വ സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമായി നെഗറ്റീവ് സർട്ടിഫിക്കറ്റോടെ വരുന്നവർക്ക് ക്വാറന്റിൻ ഏർപ്പെടുത്തിയേക്കില്ല. ഒരോ ജില്ലയിലും
സർക്കാർ, സ്വകാര്യ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയശേഷം വരും ദിവസങ്ങളിൽ കേരളത്തിൽനിന്നും വരുന്ന എല്ലാവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഏർപ്പെടുത്താനാണ് നീക്കം.
സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ ഹോട്ടലുകളിൽ പണം ഈടാക്കിയുമായിരിക്കും ക്വാറന്റീൻ ഏർപ്പെടുത്തുക. ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന കോവിഡ് കെയർ സെന്ററുകൾ ഉൾപ്പെടെ ക്വാറന്റീൻ കേന്ദ്രങ്ങളാക്കിയേക്കും. ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് പറഞ്ഞതല്ലാതെ എങ്ങനെ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തതിനാൽ തന്നെ നിരവധി യാത്രക്കാരാണ് ആശങ്കയിലായിരിക്കുന്നത്.