Home Featured കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

by admin

പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ കറൗസല്‍ പോസ്റ്റില്‍ ഫോട്ടോകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരമാണ് ആദം മൊസേരി പങ്കുവച്ചത്. ഒന്നിലധികം ഫോട്ടോയോ വീഡിയോയോ ഉള്‍പ്പെട്ട പോസ്റ്റിനെയാണ് കറൗസല്‍ പോസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഫോട്ടോ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് ഫോട്ടോകളും വീഡിയോകളും ആഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഓണാക്കാനാകും. കൂടാതെ ന്യൂസ് ഫീഡിലേക്ക് പോസ്റ്റ് ആഡ് ചെയ്യുകയുമാകാം. ത്രെഡില്‍ പങ്കുവെച്ച പോസ്റ്റിലാണ് മൊസേരി ഇതേക്കുറിച്ച് പറയുന്നത്. 

അദ്ദേഹത്തിന്റെ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ പോസ്റ്റിന്റെ താഴെ ഇടത് മൂലയില്‍ ‘പോസ്റ്റിലേക്ക് ചേര്‍ക്കുക’ ബട്ടണ്‍ കാണാം. ‘ഉപയോക്താവിന്റെ സുഹൃത്തുക്കള്‍ക്ക് ബട്ടണ്‍ ടാപ് ചെയ്ത് പോസ്റ്റിലേക്ക് മീഡിയ സെന്റ് ചെയ്യാനാകും. സുഹൃത്തിന്റെ കറൗസല്‍ പോസ്റ്റിലേക്ക് ഫീച്ചര്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മീഡിയ ചേര്‍ക്കാനാകൂ. നിലവില്‍, പരസ്യങ്ങളും റീലുകളും മറ്റ് പോസ്റ്റുകളും നിറഞ്ഞ ഡിഫോള്‍ട്ട് ഇന്‍സ്റ്റാഗ്രാം ഫീഡിന് പുറമെ, ഉപയോക്താക്കള്‍ക്ക് അവര്‍ പിന്തുടരുന്ന ആളുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ മാത്രം കാണുന്നതിനുമുള്ള സൗകര്യമുണ്ടാകും. ആപ്പില്‍ ഫേവറിറ്റ് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഉപയോക്താക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ കാണിക്കുന്ന ഫീഡുമുണ്ട്.’

മൊബൈലില്‍ ഫേസ്ബുക്കിന്റെയോ ഇന്‍സ്റ്റഗ്രാമിന്റെയോ പരസ്യരഹിത പതിപ്പ് ആക്സസ് ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 13യൂറോ (ഏകദേശം 1,130 രൂപ) വരെ ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ പരസ്യ പിന്തുണയുള്ള പതിപ്പ് നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമാണ്.

സ്വകാര്യത, സുരക്ഷ, ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാം സമീപകാലത്തായി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. കമ്പനി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൂടുതല്‍ ആസക്തി ഉളവാക്കുന്നുവെന്നും ആരോപിച്ച് യുഎസിലെ 33 സംസ്ഥാനങ്ങള്‍ മെറ്റയ്ക്കെതിരെ കേസെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് ‘വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിദ്യാഭ്യാസത്തിലും ദൈനംദിന ജീവിതത്തിലും ഇടപെടല്‍, കൂടാതെ മറ്റ് പല പ്രതികൂല ഫലങ്ങളും’ എന്നിവയുമായി ഗവേഷണം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group