ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കൊണ്ടുവന്ന ‘ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന്’ വലിയ വിവാദമായി മാറിയിരുന്നു. വെരിഫൈഡ് അല്ലെങ്കില്‍ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടാണെന്ന് സൂചിപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പേരിന് അടുത്തായി നല്‍കിവരുന്ന ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന് ബാഡ്ജ് പണം നല്കിയാല് ആര്‍ക്കും ലഭിക്കുമെന്നതായിരുന്നു അതിന്റെ പ്രത്യേകത. മുമ്ബ് സെലിബ്രിറ്റികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുത്ത വ്യക്തികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയതായിരുന്നു ബ്ലൂ വെരിഫിക്കേഷന് മാര്‍ക്ക്. എന്നാല്‍, നേരത്തെ ബ്ലൂ ടിക്ക് ലഭിച്ചവര്‍ക്ക് അത് നിലനിര്‍ത്താന്‍ പണം നല്‍കേണ്ടിവരുമെന്ന് ട്വിറ്റര്‍ അറിയിച്ചതോടെ, പലരും പ്രതിഷേധിച്ച് രംഗത്തുവരികയുണ്ടായി.
എന്നാല്‍, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമും ട്വിറ്ററിന്റെ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഉപയോക്താക്കള്‍ക്ക് പണമടച്ചുള്ള വെരിഫിക്കേഷന് നല്‍കാനുള്ള സാധ്യത ഇന്‍സ്റ്റാഗ്രാം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡെവലപ്പറും റിവേഴ്സ് എഞ്ചിനീയറുമായ അലസ്സാന്‍ഡ്രോ പാലൂസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ട ഇന്‍സ്റ്റാഗ്രാമിന്റെ സോഴ്സ് കോഡ് അനുസരിച്ച്, അവര്‍ “പെയ്ഡ് ബ്ലൂ ബാഡ്ജിലും” ഒരു പുതിയ സബ്സ്ക്രിപ്ഷന് പ്രൊഡക്ടിലും പ്രവര്‍ത്തിച്ചുവരികയാണ്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ ബില്ഡിലും ഇതേ റഫറന്‍സ് ദൃശ്യമാണ്.
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, മാര്‍ക്ക് സക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ സംഘവും മെറ്റാവേര്‍സിന്റെ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം നടത്തുകയും വരുമാനത്തിനായി ബദല്‍ സ്രോതസ്സുകള്‍ തേടുകയും ചെയ്യുന്നതിനാല്‍ പുതിയ ‘പെയ്ഡ് വെരിഫിക്കേഷന്’ വന്നാല്‍, അത്ഭുതപ്പെടാനില്ല.
കൂടാതെ, ആപ്പ് ട്രാക്കിങ്ങുമായി ബന്ധപ്പെട്ട ആപ്പിളിന്റെ പുതിയ നിയമങ്ങള്‍, മെറ്റയുടെ പരസ്യ വരുമാനത്തിലും കാര്യമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ നഷട്മാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്ബനി നേരിട്ടത്.
ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ പൂട്ട്; 232 വായ്പാ- വാതുവെപ്പ് ആപ്പുകള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: രാജ്യത്ത് 232- ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. 138- വാതുവെപ്പ് ആപ്പുകളും 93- വായ്പാ ആപ്പുകളുമാണ് നിരോധിച്ചത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ ആപ്പുകള്‍ക്കാണ് പ്രവര്‍ത്താനാനുമതി നിഷേധിച്ചത്. കൂടാതെ ആപ്പുകള്‍ വഴി ലോണെടുത്ത് നിരവധിപേര്‍ ജീവനൊടുക്കിയ സംഭവങ്ങളും കൂടി നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ആപ്പുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്ത വിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെതാണ് നടപടി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69- പ്രകാരമാണ് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ ഡാറ്റ കൈമാറുന്നുവെന്ന് കേന്ദ്രസര്‍ക്കാറിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്തശേഷം നിരവധി പേര് ജീവനൊടുക്കിയിരുന്നു. മൂന്നു സംസ്ഥാനങ്ങളിലുമായി 17 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.