Home Featured കളർഫുൾ ഫിൽറ്ററും ‘ക്ലോസ്ഫ്രണ്ട്‌സ്’ പോസ്റ്റും; ഇൻസ്റ്റാഗ്രാം ഇനി വേറെ ലെവൽ!

കളർഫുൾ ഫിൽറ്ററും ‘ക്ലോസ്ഫ്രണ്ട്‌സ്’ പോസ്റ്റും; ഇൻസ്റ്റാഗ്രാം ഇനി വേറെ ലെവൽ!

by admin

പുതിയ അപ്ഡേറ്റുകളൊരുക്കി ആരാധകരെ അമ്പരിപ്പിച്ച് ഇൻസ്റ്റാഗ്രാം. പുതിയ ഫിൽറ്ററുകളും ‘ക്ലോസ്ഫ്രണ്ട്സിന്’ മാത്രമായി ചെയ്യുന്ന പോസ്റ്റുകളുമാണ് പുതിയ ഫീച്ചർ. ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലര്‍, ഹാന്‍ഡ്ഹെല്‍ഡ്, വൈഡ് ആംഗിള്‍ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍. വീഡിയോ എഡിറ്റിംഗിനായി ഇനി റീഡൂ, അൺഡൂ എന്നീ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം ഷെയർ ചെയ്യുന്ന ഫീച്ചറും പുതുതായി വന്നിട്ടുണ്ട്. നമ്മൾ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ ഇനി മുതൽ തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രം കാണാൻ കഴിയുന്ന തരത്തിലാണ് ക്ലോസ് ഫ്രണ്ട്‌സ് പോസ്റ്റ് ഫീച്ചർ ഒരുക്കിയിട്ടുള്ളത്. റീൽസ് ഷെയറും ഡൗൺലോഡും പോലുള്ള സൗകര്യങ്ങൾ ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group