Home Featured പക്ഷിപ്പനി : കേരള-കർണാടക അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി

പക്ഷിപ്പനി : കേരള-കർണാടക അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി

by admin

കർണാടകയിലെ മൂന്നുജില്ലകളിൽ പക്ഷിപ്പനി ബാധിച്ച് നൂറുകണക്കിന് കോഴികൾ ചത്തൊടുങ്ങിയ സാഹചര്യത്തിൽ കേരള-കർണാടക അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി. മൃഗസംരക്ഷണവകുപ്പിന്റെയും മൃഗഡോക്ടർമാരുടെയും നേതൃത്വത്തിലാണ് പരിശോധന.കർണാടകയിലേക്കും അയൽസംസ്ഥാനങ്ങളിലേക്കുമുള്ള കോഴിക്കടത്ത് തടയാനാണ് പരിശോധന. തിങ്കളാഴ്‌ചമുതൽ ഗുണ്ടൽപേട്ടിലെ കേരള-കർണാടക അതിർത്തി ചെക്പോസ്റ്റിലാണ് പരിശോധന തുടങ്ങിയത്. മുത്തങ്ങവഴി സംസ്ഥാനത്തെത്തിയ വാഹനങ്ങളും പരിശോധിച്ചു.

കോഴി, പന്നി, കോഴിമുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ തടയാനാണ് പരിശോധനയെന്ന് മൃഗസംരക്ഷണവകുപ്പ് മൈസൂരു ഡിവിഷൻ ജോ. ഡയറക്ട‌ർ ഡോ. ബി.എച്ച്. മോഹൻ കുമാർ അറിയിച്ചു.പക്ഷിപ്പനി ഇരുസംസ്ഥാനങ്ങളിലും കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതലായാണ് വാഹനപരിശോധന. രോഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ലെങ്കിൽ കൂട്ടുപുഴ, ബാവലി, തോൽപ്പെട്ടി എന്നീ ചെക്പോസ്റ്റുകളിലൂടെ വരുന്ന വാഹനങ്ങളും വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കർണാടകയിലെ ബെല്ലാരി, റായ്ച്ചൂരു, ചിക്കബെല്ലാപുര ജില്ലകളിലെ കോഴികളിലാണ് പക്ഷിപ്പനി വ്യാപകമായി പടർന്നത്. സംഭവത്തെത്തുടർന്ന് ബെംഗളൂരുവിലടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കോഴിക്കച്ചവടവുമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്കിടയിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണമുണ്ട്.

കാമുകനെകൊണ്ട് 3 മണിക്കൂറോളം പ്രസവദവേദന അനുഭവിപ്പിച്ച്‌ യുവതി: പിന്നാലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ഒടുവില്‍ സംഭവിച്ചത്

ഈ ലോകത്തില്‍ പ്രസവവേദനയെക്കാള്‍ വലിയ ഒരു വേദന ഇല്ലെന്നാണ് നാം പറയാറുള്ളത്. എന്നാല്‍ ഈ വേദന എത്രയൊക്കെ ഭീകരമാണെങ്കെിലും മിക്കവാറും പുരുഷന്മാര്‍ക്ക് ഇതെല്ലാം മനസ്സിലാകണമെന്നില്ല.ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാല്‍, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാര്‍ക്കും അറിയാന്‍ അവസരം വേണമെങ്കില്‍ അത്തരത്തിലുള്ള സിമുലേഷന്‍ സെന്ററുകളും പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ, ചൈനയില്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ കൊണ്ട് ഒരു യുവതി മൂന്നു മണിക്കൂര്‍ നേരം പ്രസവ വേദന അനുഭവിപ്പിച്ചു. യുവാവിനെ ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്രേ.

വിവാഹം കഴിക്കുന്നതിന് മുമ്ബ് തന്നെ സ്ത്രീകള്‍ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച്‌ യുവാവിന് ധാരണയുണ്ടാകണം എന്ന് യുവതിയുടെ അമ്മയും സഹോദരിയും നിര്‍ബന്ധം പിടിച്ചത്രെ. അങ്ങനെയാണ് യുവാവിനെ പ്രസവ വേദന അനുഭവിപ്പിക്കുന്നതിന് വേണ്ടി സിമുലേഷന്‍ സെന്ററില്‍ എത്തിച്ചത്. ഇവിടെ വച്ച്‌ വേദന അറിയിക്കുന്നതിനായി മൂന്ന് മണിക്കൂര്‍ യുവാവിനെ വൈദ്യുതി പ്രവാഹം കടത്തിവിട്ട് വേദനിപ്പിച്ചു. ഒടുവില്‍ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവാവിനെ കടുത്ത വേദന അനുഭവപ്പെട്ടു. വയ്യാതായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ അയാളുടെ ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുവതി തന്നെ എട്ടാമത്തെ ലെവലില്‍ എത്തിയപ്പോഴേക്കും യുവാവ് വേദന സഹിക്കാനാവാതെ നിലവിളിച്ചതിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും, യുവതി കാരണം തങ്ങളുടെ മകന്റെ ജീവന്‍ തന്നെ അപകടത്തിലായി എന്ന് കാണിച്ച്‌ യുവാവിന്റെ വീട്ടുകാര്‍ യുവതിക്കെതിരെ കേസുമായി മുന്നോട്ട് പോകാനിരിക്കയാണത്രെ. യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആരാണ് മൂന്നുമണിക്കൂര്‍ നേരമൊക്കെ അത്ര കഠിനമായ വേദന അനുഭവിക്കുക, ഇത്ര നീണ്ടതാണോ പ്രസവ വേദന, ഇതെന്തൊരു ക്രൂരതയാണ്, യുവതിക്കെതിരെ നടപടി വേണം എന്നെല്ലാമാണ് ആളുകള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group