ന്യൂഡല്‍ഹി: മുംബൈ നാവിക ഡോക്യാര്‍ഡില്‍ നിര്‍ത്തിയിട്ട യുദ്ധക്കപ്പല്‍, ഐ.എന്‍.എസ് രണ്‍വീറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് നാവികര്‍ മരിച്ചു. പൊട്ടിത്തെറിയില്‍ പരിക്കേറ്റാണ് മൂന്ന് നാവികരും മരിച്ചത്. ഇവരുടെ പേരുവിവരം അറിവായിട്ടില്ല.
11 നാവികര്‍ക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ നാവിക ഡോക്യാര്‍ഡില്‍ ഐ.എന്‍.എസ് രണ്‍വീറിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ മൂന്ന് നാവികര്‍ക്ക് ജീവഹാനി സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കപ്പലിന്റെ അകത്തുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം വെളിപ്പെടുത്തി. കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 2021 മുതല്‍ കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ഭാഗമായുള്ളതാണ് ഐ.എന്‍.എസ് രണ്‍വീര്‍.