ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിർമ്മാണം പൂർത്തിയായി.ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്കവറി ക്യാമ്ബസിലാണ് 410 മീറ്റർ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യൻ റെയില്‍വേ, ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്കാർ ഹൈപ്പർലൂപ്പ്, ഐ.ഐ.ടി. സ്റ്റാർട്ടപ്പ് TuTr ഹൈപ്പർലൂപ്പും സംയുക്തമായാണ് ട്രാക്ക് നിർമ്മിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്റർ വേഗതയാണ് ഇവിടെ ആദ്യഘട്ടത്തില്‍ പരീക്ഷിക്കുക.
ഭാവിയില്‍ ദൈർഘ്യമേറിയ ട്രാക്കില്‍ മണിക്കൂറില്‍ 600 കിലോമീറ്റർ വേഗതയുള്ള ഹൈപ്പർലൂപ്പ് പരീക്ഷിക്കും. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് (350 KM) വെറും 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം.
പുഷ്പ 2 കാണാൻ ട്രാക്ക് മുറിച്ചോടി; ട്രെയിൻ തട്ടി 19 കാരന് ദാരുണാന്ത്യം
അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2’ സിനിമ കാണാൻ പോകുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആന്ധ്ര ശ്രികകുലം ബാഷെട്ടിഹള്ളി സ്വദേശി പ്രവീണ്‍ താമചലം (19) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ബാഷെട്ടിഹള്ളിയിലെ വ്യാവസായ മേഖലയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് പ്രവീണ്‍. വ്യാഴാഴ്ച രാവിലെ പുഷ്പ 2 കാണാൻ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രവീണ്‍ ഇറങ്ങിയത്. 10 മണിക്കായിരുന്നു സിനിമ സിനിമ. 9 മണിക്കാണ് അപകടനം നടന്നത്. സിനിമ കാണാനുള്ള തിരക്കില്‍ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. അതേസമയം അപകടത്തിന് പിന്നാലെ പ്രവീണൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭയന്നോടിയതായി പോലീസ് അറിയിച്ചു.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മരണപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതി എന്ന 35 കാരിയാണ് മരിച്ചത്. രേവതിയുടെ മകനും ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 ന് പുഷ്പ 2 പ്രീമിയര്‍ കാണാനായിരുന്നു രേവതിയും മകൻ 9 വയസുകാരനായ തേജയും എത്തിയത്. ഈ സമയത്ത് തീയറ്ററിന് മുൻപില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെ സിനിമ തുടങ്ങുന്നതിന് മുൻപ് അപ്രതീക്ഷിതമായി അല്ലു അർജുനും സുകുമാറും തീയറ്ററില്‍ എത്തി. ഇരുവരേയും കണ്ടതോടെ ആരാധകർ തിക്കും തിരക്കും കൂട്ടി. ഇതോടെ ഉന്തിലും തള്ളിലും പെട്ട് തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് ലാത്തി വീശി.
തുടർന്ന് തീയറ്ററിലേക്ക് കടക്കാൻ രേവതിയും മകനും ശ്രമിച്ചെങ്കിലും ഇരുവരും ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്. അതേസമയം സംഭവത്തില്‍ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേല്‍പ്പിച്ചെന്ന വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്.