ദില്ലി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്‍്റെ എല്ലാ വ്യാപാരബന്ധവും താലിബാന്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു.
വ്യോമമാര്‍ഗ്ഗത്തിനൊപ്പം പാകിസ്ഥാന്‍ വഴി റോഡ് മാര്‍ഗ്ഗവും ചരക്കു നീക്കം തുടര്‍ന്നിരുന്നു. എന്നാല്‍ റോഡ്മാര്‍ഗ്ഗമുള്ള നീക്കം പൂര്‍ണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള സമീപനം എന്താവും എന്ന സൂചന കൂടി ഈ നീക്കത്തിലൂടെ താലിബാന്‍ നല്കുന്നു.
എന്നാല്‍ ചില രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ താലിബാന്‍ നിഷേധിച്ചു. അഫ്ഗാനിസ്ഥാന്‍്റെ വ്യാപാരബന്ധങ്ങള്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിവംദന്തികള്‍ തെറ്റാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
എല്ലാ രാജ്യങ്ങളുമായു മികച്ച നയനന്ത്ര – വാണിജ്യ ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായുള്ള വ്യാപാര-നയതന്ത്രബന്ധവും ഞങ്ങള്‍ അവസാനിപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ് – സബീഹുള്ള മുജാഹിദ് പറയുന്നു.
അതേസമയം ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാനിലെ സാഹചര്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നുണ്ട്. 400ലധികം പേരെ മടക്കിക്കൊണ്ടു വരാന്‍ രണ്ട് യാത്രാ വിമാനങ്ങള്‍ക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്.