ബെംഗളൂരു: ലോക്ക്ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനായി മെയ് 12 മുതൽ ദിവസത്തിൽ മൂന്നുതവണ സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക്ക്ഡൌൺ അവസാനിക്കുന്ന മെയ് 24 വരെയും സംസ്ഥാനത്തുടനീളം ഈ പദ്ധതി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) പരിധിയിലെ ഇന്ദിര കാന്റീനുകളിലൂടെ നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യും.
ബെംഗളൂരു നഗരപരിധിയിൽ പദ്ധതിയുടെ ചുമതല ബി ബി എം പിക്കാണെങ്കിലും മറ്റ് ജില്ലകളിൽ പദ്ധതിയുടെ മേൽനോട്ടത്തിനായി മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
“ഇവിടെ അച്ചടിക്കുന്ന മെഷീന്‍ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി കർണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ
ഇന്ദിര കാന്റീനിൽ നിന്നും ഭക്ഷ്യ പാക്കറ്റുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾ ഭക്ഷണം ലഭിക്കുന്നതിന് വോട്ടർ തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് ഡിഎൽ ലേബർ ഡിപ്പാർട്ട്മെന്റ് തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും നൽകണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.